വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ആതിഥേയര്‍ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ ഇന്ത്യ മറികടന്നു. അര്‍ദ്ധസെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനമാണ് ഇന്ത്യയുടെ വിജയലക്ഷ്യം എളുപ്പമാക്കിയത്. ഇന്ത്യ 3 വിക്കറ്റിന് 165 (സൂര്യകുമാർ 76, പന്ത് 33*, ഹൊസൈൻ 1-28) വെസ്റ്റ് ഇൻഡീസ് 5 വിക്കറ്റിന് 164 (മേയേഴ്‌സ് 73, പവൽ 23, ഭുവനേശ്വർ 2-35)
ചേസിങ്ങിനിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 11 റണ്‍സ് നേടി നില്‍ക്കവേ പരിക്കേറ്റ് ബാറ്റിംഗ് മതിയാക്കി തിരിച്ചു കയറി. പവര്‍പ്ലേയില്‍ ഇന്ത്യ 56 റണ്‍സ് നേടിയത്. ശ്രേയസ്സ് അയ്യര്‍ (26) സൂര്യകുമാര്‍ യാദവിനു മികച്ച പിന്തുണ നല്‍കി. ഓപ്പണിംഗില്‍ എത്തി സൂര്യകുമാര്‍ യാദവ് ഔട്ടായി പുറത്തു പോകുമ്പോള്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത് 33 പന്തില്‍ 33 ആയിരുന്നു. സൂര്യകുമാര്‍ യാദവ് 44 പന്തില്‍ 8 ഫോറും 4 സിക്സുമായി 76 റണ്‍സ് നേടി.
ഹാര്‍ദ്ദിക്ക് പാണ്ട്യ (4) വേഗം പുറത്തായെങ്കിലും, റിഷഭ് പന്ത് (33) അനായാസം ടീമിനെ വിജയത്തിലേക്ക് എത്തിച്ചു. ദീപക്ക് ഹൂഡ (10) പുറത്താകതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനു മികച്ച തുടക്കമാണ് ലഭിച്ചത്. ദീപക്ക് ഹൂഡയുടെ ആദ്യ ഓവര്‍ ബഹുമാനിച്ച വിന്‍ ഡീസ് ഓപ്പണര്‍മാര്‍ പേസ് ബോളര്‍മാര്‍ എത്തിയതോടെ ബൗണ്ടറികള്‍ നേടാന്‍ തുടങ്ങി. ബ്രാണ്ടന്‍ കിംഗ് (20) നിശ്ബദനായിരുന്നപ്പോള്‍ കാള്‍ മെയ്സായിരുന്നു അപകടകാരി. 17ാം ഓവറില്‍ കാള്‍ മെയേഴ്സ് (50 പന്തില്‍ 73) പുറത്താവുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 128 റണ്‍സാണ് ഉണ്ടായിരുന്നത്
മധ്യ ഓവറുകളില്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയും രവിചന്ദ്ര അശ്വിനും ചേര്‍ന്ന് റണ്‍ നിരക്ക് കുറച്ചു. ഇരുവരും ചേര്‍ന്ന് 8 ഓവറില്‍ 45 റന്‍സ് മാത്രമാണ് വഴങ്ങിയത്. അവസാന നിമഷങ്ങളില്‍ ആവേശ് ഖാനെ ലക്ഷ്യം വച്ച വിന്‍ഡീസ് താരങ്ങള്‍ ഭേദപ്പെട്ട സ്കോറിലെത്തിച്ചു നിക്കോളസ് പൂരന്‍ (22) റൊവ്മാന്‍ പവല്‍ (23) ഹെറ്റ്മയര്‍ (20) എന്നിവരാണ് പുറത്തായ മറ്റൊരു താരങ്ങള്‍.
ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റും ഹാർദിക് പാണ്ഡ്യ, അർഷ്ദീപ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മത്സരത്തിലെ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1 ന് മുൻപിലെത്തി. ഓഗസ്റ്റ് ആറിനാണ് പരമ്പരയിലെ നാലാം മത്സരം നടക്കുന്നത്.