50 വിക്കറ്റ് നേട്ടവുമായി ഹാര്‍ദ്ദിക്ക് പാണ്ട്യ. ഇതുവരെ ഒരു ❛ഇന്ത്യന്‍ താരത്തിനും❜ ഈ നേട്ടത്തില്‍ എത്താനായിട്ടില്ലാ

hardik and rohit

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്നാം ടി20 യില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനവുമായി ഹാര്‍ദ്ദിക്ക് പാണ്ട്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട വിന്‍ഡീസ് ഓപ്പണിംഗില്‍ നിറഞ്ഞാടുമ്പോള്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയാണ് റണ്‍ നിരക്ക് കുറച്ചത്. മൂന്നാം ഓവറില്‍ തന്‍റെ ആദ്യ ഓവര്‍ എറിയാന്‍ എത്തിയ താരം ഒരു സിക്സടക്കം 9 റണ്‍സ് വഴങ്ങിയിരുന്നു.

എന്നാല്‍ 12ാം ഓവറില്‍ തന്‍റെ ക്വാട്ട പൂര്‍ത്തിയാക്കി ഹാര്‍ദ്ദിക്ക് പാണ്ട്യ മടങ്ങുമ്പോള്‍ പിന്നീട് 10 റണ്‍സ് മാത്രമാണ് വഴങ്ങിയത്‌. കൂടാതെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചതും ഹാര്‍ദ്ദിക്കായിരുന്നു. 20 പന്തില്‍ 3 ഫോറടക്കം 20 റണ്‍സെടുത്ത ബ്രാണ്ടന്‍ കിംഗിനെ പുറത്താക്കി ഹാര്‍ദ്ദിക്ക് പാണ്ട്യയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ പന്തില്‍ എന്‍സൈഡ് എഡ്ജായി ബൗള്‍ഡായി.

ബ്രാണ്ടന്‍ കിംഗിന്‍റെ വിക്കറ്റ് നേടിയതോടെ, ടി20 ക്രിക്കറ്റില്‍ 50 വിക്കറ്റ് നേട്ടം ഹാര്‍ദ്ദിക്ക് പാണ്ട്യ തികച്ചു. ഇതോടെ ടി20 ക്രിക്കറ്റില്‍ 500 റണ്‍സും 50 വിക്കറ്റും നേടുന്ന ആദ്യ താരമായി ഹാര്‍ദ്ദിക്ക് പാണ്ട്യ മാറി. 802 റണ്‍സാണ് ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ പേരിലുള്ളത്. 50 വിക്കറ്റും 422 റണ്‍സുമുള്ള ജഡേജയാണ് ഈ നേട്ടം കൈവരിക്കാന്‍ സാധ്യതയുള്ള മറ്റൊരു താരം

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

India (Playing XI): Rohit Sharma(c), Suryakumar Yadav, Shreyas Iyer, Rishabh Pant(w), Hardik Pandya, Deepak Hooda, Dinesh Karthik, Ravichandran Ashwin, Bhuvneshwar Kumar, Avesh Khan, Arshdeep Singh

West Indies (Playing XI): Brandon King, Kyle Mayers, Nicholas Pooran(c), Shimron Hetmyer, Devon Thomas(w), Rovman Powell, Dominic Drakes, Jason Holder, Akeal Hosein, Alzarri Joseph, Obed McCoy

Scroll to Top