ഇതിഹാസ താരം ഏബീ ഡീവില്ലേഴ്സുമായി താരതമ്യം ചെയ്ത് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ചു റിക്കി പോണ്ടിംഗ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തേപ്പോലെ 360 ഡിഗ്രി കളിയാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നിരയിൽ സൂര്യകുമാര്‍ യാദവ് നാലാം നമ്പറിൽ ബാറ്റ് ചെയ്യണമെന്നും പോണ്ടിംഗ് നിർദ്ദേശിച്ചു.
“സൂര്യ ഗ്രൗണ്ടിന് ചുറ്റും 360 ഡിഗ്രിയില്‍ സ്‌കോർ ചെയ്യുന്നു, എബി ഡിവില്ലിയേഴ്‌സ് തന്റെ പ്രൈമിൽ ആയിരുന്നപ്പോൾ ചെയ്‌തത് പോലെയാണ്. ലാപ് ഷോട്ടുകൾ, ലേറ്റ് കട്ടുകൾ, നിങ്ങൾക്കറിയാമോ, കീപ്പറുടെ തലയ്ക്ക് മുകളിലൂടെയുള്ള റാമ്പുകൾ. അയാൾക്ക് അടിക്കാനാകും.” ഐസിസി റിവ്യൂവിന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ പോണ്ടിംഗ് പറഞ്ഞു.
“അവൻ ലെഗ് സൈഡിന് മുകളിലൂടെ നന്നായി അടിക്കും, ഡീപ് ബാക്ക്‌വേർഡ് സ്‌ക്വയറിലേക്കുള്ള ഫ്ലിക്കുകള്‍ പ്രത്യേകിച്ച്. കൂടാതെ അവൻ ഫാസ്റ്റ് ബൗളിംഗിലെ മികച്ച കളിക്കാരനും സ്പിൻ ബൗളിംഗിലെ മികച്ച കളിക്കാരനുമാണ്.”
31 കാരനായ സൂര്യകുമാര്‍ യാദവ് 23 ടി20 മത്സരങ്ങളിൽ നിന്ന് 37.33 ശരാശരിയിലും 175.45 സ്‌ട്രൈക്ക് റേറ്റിലും 672 റൺസ് നേടിയിട്ടുണ്ട്, ഇപ്പോൾ ഐസിസി ടി20 ബാറ്റർ റാങ്കിംഗിൽ പാകിസ്ഥാൻ നായകൻ ബാബർ അസമിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്.
“ടി20 ലോകകപ്പിനുള്ള അവരുടെ ടീമിൽ നിങ്ങൾ അവനെ കാണുമെന്ന് ഞാൻ കരുതുന്നു. അവൻ ആ ടീമിലുണ്ടെങ്കിൽ, ഓസ്‌ട്രേലിയയിലെ എല്ലാ ആരാധകരും വളരെ മികച്ച ഒരു കളിക്കാരനെ കാണും. അദ്ദേഹം തികച്ചും ആത്മവിശ്വാസമുള്ള വ്യക്തിയാണ്. അവൻ സ്വയം പിന്താങ്ങുന്നു, ഒരു ഗെയിമിൽ ഉണ്ടാകുന്ന ഒരു വെല്ലുവിളിയിൽ നിന്നോ ഏതെങ്കിലും സാഹചര്യത്തിൽ നിന്നോ അവൻ ഒരിക്കലും പിന്മാറാൻ പോകുന്നില്ല. ആ സാഹചര്യം ജയിക്കാമെന്നും അതിനാൽ തന്റെ ടീമിനായി ഗെയിം വിജയിപ്പിക്കാമെന്നും അയാൾ കരുതുന്നു. “
സൂര്യ ഇന്ത്യയുടെ പ്ലേയിങ്ങ് ഇലവനില്‍ എത്തുമോ എന്ന ചോദ്യത്തിന് അവസാന രണ്ട് പരമ്പരകളിൽ ഇന്ത്യൻ ടീമിലെ മറ്റാരെക്കാളും നന്നായി കളിച്ച താരമാണ് സൂര്യെന്നും ടോപ്പ് ഓർഡറിൽ സ്ഥാനം പിടിക്കണമെന്നും മുൻ ഓസ്‌ട്രേലിയൻ നായകൻ പറഞ്ഞു.
മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ സൂര്യ ഉണ്ടാവണമെന്നും അവസാനം വരെ അവനുണ്ടെങ്കിൽ, എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്കറിയാം എന്നും പോണ്ടിംഗ് വിശിദീകരിച്ചു. ടി20യിലെ ഡെത്ത് ഓവറിൽ സൂര്യകുമാര്‍ യാദവിന്റെ സ്‌ട്രൈക്ക് റേറ്റ് 258.82 ആണ്. 34 പന്തിൽ 15 പന്തുകൾ ബൗണ്ടറികളാക്കി 88 റൺസാണ് നേടിയട്ടുള്ളത്.