കോഹ്ലി വന്നാലും അവനെ മാറ്റരുത് :ആവശ്യവുമായി ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ പുതുയുഗം ജയത്തോടെ തന്നെ തുടങ്ങി രോഹിത് ശർമ്മയും സംഘവും. ഇന്നലെ നടന്ന ഇന്ത്യ :ന്യൂസിലാൻഡ് ഒന്നാം ടി :20യിൽ 5 വിക്കറ്റ് ജയവുമായി ഇന്ത്യൻ ടീമിന് ടി :20 ലോകകപ്പിലെ തോൽവിക്ക്‌ പ്രതികാരം വീട്ടുവാൻ സാധിച്ചു. നായകൻ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ് എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യൻ ടീം കിവീസ് ഉയർത്തിയ വിജയലക്ഷ്യം മറികടന്നത്. ഇന്ത്യക്കായി സൂര്യകുമാർ യാദവ് 62 റൺസ് നേടി മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് കൂടി നേടിയപ്പോൾ തന്റെ ഭാര്യക്കുള്ള ഒരു ജന്മദിന സമ്മാനമാണ് ഈ ഒരു ഫിഫ്റ്റി എന്നും താരം മത്സരശേഷം പറഞ്ഞു.

ഇന്നലെ മത്സരത്തിൽ ലോകേഷ് രാഹുൽ, രോഹിത് ശർമ്മ ജോഡി ഒരിക്കൽ കൂടി ഒന്നാം വിക്കറ്റിൽ അർദ്ധ സെഞ്ച്വറി കൂട്ടുക്കെട്ട് നേടിയപ്പോൾ ശേഷം മൂന്നാം നമ്പറിൽ എത്തിയ സൂര്യകുമാർ യാദവ് വെറും 40 പന്തുകളിൽ നിന്നും 6 ഫോറും 3 സിക്സ് അടക്കമാണ് 62 റൺസ് കൂടി നേടിയത്. മത്സരശേഷം താൻ ഈ ഒരു മൂന്നാം നമ്പറിലെ ബാറ്റിങ് വളരെ ഏറെ എൻജോയ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ താരം തനിക്ക് ബാറ്റിങ്ങിൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷകാലമായി യാതൊരുവിധ മാറ്റവും കൊണ്ടുവരേണ്ട ആവശ്യവുമില്ല എന്നും വ്യക്തമാക്കി. എന്നാൽ മൂന്നാം നമ്പറിൽ സ്റ്റാർ ബാറ്റ്‌സ്മാനായ വിരാട് കോഹ്ലി എത്തുമ്പോൾ എന്താകും ഇനി അവസ്ഥ എന്നതാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് ഉയരുന്ന ചോദ്യം.

അതേസമയം വിരാട് കോഹ്ലി പ്ലേയിംഗ്‌ ഇലവനിൽ വന്നാലും സൂര്യകുമാറിനെ മൂന്നാം നമ്പറിലെ ബാറ്റിങ് സ്ലോട്ടിൽ നിന്നും മറ്റേണ്ടയെന്നാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിന്റെ വാദം.”സൂര്യകുമാർ യാദവിന് ഒരുപാട് ഓപ്ഷനുകളുണ്ട്. അവൻ സ്പിന്നർമാരെ നന്നായി നേരിടും, എല്ലാ തരത്തിലുള്ള ഷോട്ടുകളും അവന്റെ കൈവശമുണ്ട്. ഒരു 360 ഡിഗ്രീ പ്ലേയറാണവൻ. അതുകൊണ്ട് തന്നെ അവനെതിരെ പന്തെറിയുകയെന്നത് ബൗളർമാരെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇനി വിരാട് കോഹ്ലി തിരിച്ചെത്തിയാലും സൂര്യകുമാർ യാദവ് തന്നെ മൂന്നാമനായി ബാറ്റ് ചെയ്യണം, കോഹ്ലി നാലാമനായും” ഗൗതം ഗംഭീർ നിരീക്ഷിച്ചു

ഓപ്പണര്‍മാര്‍ നല്‍കുന്ന വേഗത സൂര്യകുമാര്‍ യാദവിനു തുടരാനാവുമെന്നും ഓസ്ട്രേലിയക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് കളിച്ചതുപോലെ നാലാമനായി കോഹ്ലി കളിക്കണം എന്നും ഗംഭീര്‍ നിര്‍ദ്ദേശിച്ചു. ”വിരാട് കോഹ്ലി മൂന്നാമനായി ബാറ്റ് ചെയ്താൽ മധ്യനിരയിൽ വേണ്ടത്ര എക്സ്പീരിയൻസ് ഇന്ത്യയ്ക്കുണ്ടാകില്ല. അതുകൊണ്ട് തന്നെ ആ പ്രധാനപ്പെട്ട പൊസിഷൻ കൈകാര്യം ചെയ്യേണ്ടത് വിരാട് കോഹ്ലിയാണ് ” ഗംഭീര്‍ കൂട്ടിചേര്‍ത്തു.

Previous articleആദ്യ ടി:20യിൽ തന്നെ രോഹിത് ശർമ്മക്ക്‌ തെറ്റ് പറ്റി: ചൂണ്ടികാട്ടി ആകാശ് ചോപ്ര
Next article‘ചെയ്തത് തെറ്റ് ‘. ഒടുവില്‍ പൂജാരയോട് മാപ്പ് പറച്ചിലുമായി ബ്രൂക്ക്സ്