അവസാന ഓവറില്‍ 26 റണ്‍സ്. സ്വന്തം റെക്കോഡ് തിരുത്തി സൂര്യകുമാര്‍ യാദവ്

ഏഷ്യാ കപ്പ് പോരാട്ടത്തില്‍ ഹോങ്കോങ്ങിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. 13 ഓവറില്‍ 94 റണ്‍സ് നേടി മെല്ല പോക്കില്‍ സൂര്യകുമാര്‍ യാദവ് ക്രീസില്‍ എത്തിയത്. ആദ്യ 2 പന്തുകളും ഫോറടിച്ച് തുടങ്ങിയ താരം ഇന്ത്യയുടെ റണ്‍ റേറ്റ് ഉയര്‍ത്തി. അതുവരെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളിച്ച പിച്ചല്ലാ എന്ന് തോന്നിപ്പിക്കും വിധം ആയിരുന്നു സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിംഗ്. സൂര്യകുമാര്‍ യാദവ് സ്കോറിങ്ങ് ഉയര്‍ത്തിയതോടെ വീരാട് കോഹ്ലി മികച്ച പിന്തുണ നല്‍കി.

ഇരുവരും ചേര്‍ന്ന് 7 ഓവറില്‍ 98 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അവസാന 3 ഓവര്‍ 17,13,26 എന്നിങ്ങനെയാണ് റണ്‍സുകള്‍ പിറന്നത്. 22 പന്തില്‍ അര്‍ദ്ധസെഞ്ചുറി തികച്ച താരം അവസാന ഓവറില്‍ 4 സിക്സായിരുന്നു ഹാരൂണ്‍ അര്‍ഷാദിനെതിരെ പറത്തിയത്. 26 പന്തില്‍ 6 ഫോറും 6 സിക്സും സഹിതം 68 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്.

അവസാന ഓവറിലെ പ്രകടനം സൂര്യകുമാര്‍ യാദവിനെ റെക്കോഡ് ബുക്കിലും ഇടം നേടി കൊടുത്തു. രാജ്യാന്തര ടി20യില്‍ അവസാന ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യൻ താരം എന്ന റെക്കോഡ് സൂര്യകുമാര്‍ യാദവ് സ്വന്തമാക്കി.

Most runs by Indians in 20th over in T20Is:

  • 26 – Suryakumar Yadav v HK, today
  • 19 – Rohit Sharma v WI, 2018
  • 19 – Deepak Chahar v NZ, 2021
  • 19 – Suryakumar Yadav v WI, 2022
Previous articleഹാര്‍ദ്ദിക്ക് പാണ്ട്യക്ക് പകരം റിഷഭ് പന്ത്. ടീം സെലക്ഷനെതിരെ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍
Next articleസൂര്യ ❛ഷോ❜യില്‍ ഇന്ത്യ. ഹോങ്കോങ്ങിനെ തകര്‍ത്ത് ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍