ക്രിക്കറ്റ് ആരാധകർക്കിടയിൽ വളരെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് സുരേഷ് റെയ്ന. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും കഴിഞ്ഞ വർഷം ഓഗസ്റ്റ് 15ന് വിരമിച്ചെങ്കിലും ഇന്നും ക്രിക്കറ്റ് ലോകത്ത് ഹെറ്റേഴ്‌സില്ലാത്ത ഒരു താരമാണ് റെയ്ന. തന്റെ ചില ക്രിക്കറ്റ് ഓർമ്മകൾ അടക്കം വിശദമാക്കാറുള്ള താരം ആരാധകർക്ക് ഒപ്പം വളരെ ഏറെ സംവദികാറുണ്ട്. നിലവിൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായ റെയ്ന പതിനാലാം സീസൺ ഐപിൽ മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ അടക്കം ആരംഭിച്ച് കഴിഞ്ഞു.
എന്നാൽ താരം ഇപ്പോൾ വാർത്തകളിൽ എല്ലാം നിറയുന്നത് മറ്റൊരു അഭിപ്രായം വിശദമാക്കിയാണ്. താൻ കളിച്ചിട്ടുള്ള നായകന്മാരെ എല്ലാം കുറിച്ച് വളരെ വിശദമായ അഭിപ്രായം തുറന്നുപറയുന്ന സുരേഷ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് നായകന്മാർക്ക് കീഴിൽ തനിക്ക് കളിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നും തുറന്ന് പറയുകയാണ് ഇപ്പോൾ. എന്നാൽ തന്റെ നായകന്മാരെ വിലയിരുത്തുന്ന താരം ധോണി, ദ്രാവിഡ്,റെയ്ന എന്നിങ്ങനെ ഒരു ക്രമത്തിലാണ് തന്റെ നായകൻമാരെ വിലയിരുത്തുന്നത്. ഇന്ത്യക്കായി ടെസ്റ്റ്, ഏകദിന, ടി :20 ഫോർമാറ്റുകളിൽ എല്ലാം സെഞ്ച്വറി നെടുവാൻ സുരേഷ് റെയ്നക്ക് കഴിഞ്ഞിട്ടുണ്ട്.
“എപ്പോഴും ധോണി, ദ്രാവിഡ് കോഹ്ലി എന്ന ക്രമത്തിലാണ് ഞാൻ എന്റെ ടീം നായകന്മാരെ വിലയിരുത്തൂ. ദ്രാവിഡ് സാറിന് കീഴിൽ കളിച്ചപ്പോൾ എനിക്ക് ടീമിൽ സ്പെഷ്യൽ റോൾ തന്നെയാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ കൂടി ക്യാപ്റ്റൻസിയിലാണ് ഞാൻ ക്രിക്കറ്റ് അരങ്ങേറ്റം നടത്തിയത്. എന്നാൽ മഹേന്ദ്ര സിംഗ് ധോണി ഒരു ക്രിക്കറ്റർ, നായകൻ എന്നിങ്ങനെയെല്ലാം വളരെ മുന്നിൽ നിന്നും നയിക്കുന്ന ഒരാളാണ്. കോഹ്ലിക്ക് ഒപ്പം മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ കോഹ്ലിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ആസ്വദിച്ചാണ് ഞാൻ കളിച്ചത് ” സുരേഷ് റെയ്ന അഭിപ്രായം വിശദമാക്കി