അത് വെറും സുഖിപ്പിക്കല്‍ ; കാരണങ്ങള്‍ പറഞ്ഞ് ഗവാസ്കര്‍

dc Cover ftsq2549l0te2muroimde5sgr3 20161223225903.Medi

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ അശ്വിനെ ഒരു മത്സരത്തില്‍ പോലും ഉള്‍പ്പെടുത്തിയിരുന്നില്ലാ. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ച് ഇന്ത്യന്‍ ഓഫ്സ്പിന്നറെ ടി20 ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അശ്വിന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. 2017ലാണ് താരം അവസാനമായി ടി20 മത്സരം കളിച്ചത്

അശ്വിനെ ടി20 ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വെറും സുഖിപ്പിക്കല്‍ മാത്രമാണ് എന്നാണ് ഗവാസ്കര്‍ അഭിപ്രായപ്പടുന്നത്. ”നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്ക് അശ്വിന്റെ തിരിച്ചുവരവ് ആനന്ദിപ്പിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന് അവസരം ലഭിക്കുമോ എന്നുള്ളത് സംശയമാണ്. 15 അംഗ ടീമിലാണ് അദ്ദേഹമുള്ളതെന്നും നല്ല കാര്യം. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്ബരയില്‍ ടീമിലുണ്ടായിരുന്നിട്ട് പോലും അദ്ദേഹത്തിന് കളിക്കാന്‍ അവസരം കിട്ടിയില്ല. അതുകൊണ്ടുതന്നെ ഇതൊരു സമാശ്വാസ നടപടിയായിട്ടാണ് എനിക്ക് തോന്നുന്നത്.

ഇംഗ്ലണ്ടിനെതിരെ പരമ്പരയില്‍ കളിപ്പിക്കാത്തത് കൊണ്ടുമാത്രമാണ് അശ്വിനെ ലോകകപ്പ് ടീമിലെടുത്തത്. അദ്ദേഹം ഏതെങ്കിലും മത്സരം കളിക്കുമോ എന്ന് കണ്ടറിയണം.” ഗവാസ്‌കര്‍ പറഞ്ഞു. ധോണിയെ മെന്‍ററാക്കിയ തീരുമാനം അഭിനന്ദിച്ച ഗവാസ്കര്‍, ധോണിയുടെ സാന്നിധ്യം താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും എന്നും ഗവാസ്കര്‍ കൂട്ടിചേര്‍ത്തു.

See also  "ഈ ഐപിഎൽ സഞ്ജുവിനുള്ളതാണ്." സഞ്ജു ഇത്തവണ പൊളിച്ചടുക്കുമെന്ന് മുൻ ഓസീസ് താരം.
Scroll to Top