സിക്സ് വേട്ടയിൽ മറ്റൊരു റെക്കോർഡ് കൂടി : സുരേഷ് റെയ്ന അപൂർവ്വ പട്ടികയിൽ കോഹ്ലിക്കും ധോണിക്കും രോഹിത്തിനുമൊപ്പം

ഐപിഎല്ലിലെ  റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ നിർണായക  മത്സരത്തിൽ അപൂർവ്വ  നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ  വിശ്വസ്ത ബാറ്റ്സ്മാൻ സുരേഷ് റെയ്‌ന. ഐപിൽ കരിയറിൽ 200  സിക്സറുകൾ എന്ന നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ്  ചെന്നൈ  ആരാധകരുടെ സ്വന്തം ചിന്നത്തല. ഇതോടെ ഐപിൽ കരിയറിൽ  200 സിക്സറുകൾ അടിച്ച  നാലാമത്തെ ഇന്ത്യന്‍ താരമായി അദ്ദേഹം മാറി .

ഐപിൽ ചരിത്രത്തിൽ ഇതുവരെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ, ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി, റോയല്‍ ചാലഞ്ചേ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരാണ് 200ലും അതിലുമധികം  സിക്‌സറുകളടിച്ചിട്ടുള്ള മറ്റ്  ഇന്ത്യൻ  താരങ്ങള്‍. 222 സിക്‌സറുകളുമായി സ്റ്റാർ ഓപ്പണർ രോഹിത് ശർമയാണ്  ഈ  പട്ടികയിൽ  ഒന്നാമന്‍. ധോണി 217ഉം കോലി 204ഉം സിക്‌സറുകള്‍ ഐപിൽ കരിയറിൽ  നേടിയിട്ടുണ്ട്.

മത്സരത്തിൽ സുരേഷ് റെയ്ന 18 പന്തിൽ 24 റൺസ് അടിച്ചു .മത്സരത്തിൽ 2 സിക്സ് പായിക്കുവാനും റെയ്നക്ക്  കഴിഞ്ഞു .അതേസമയം ഐപിഎല്ലിന്റെ 14 വർഷ ചരിത്രത്തിൽ   ഇരുനൂറ്  സിക്‌സറുകള്‍ എന്ന നേട്ടം  തികച്ച ഏഴാമത്തെ താരമാണ് റെയ്ന .ഇപ്പോൾ
പഞ്ചാബ് കിങ്‌സിന്റെ താരമായ  ക്രിസ് ഗെയ്ല്‍ പട്ടികയിൽ ബഹുദൂരം മുൻപിലാണ് .ഐപിൽ ക്രിക്കറ്റിൽ 354 സിക്സറുകളാണ് യൂണിവേഴ്സൽ ബോസ് അടിച്ചത് .റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ എബി ഡിവില്ലിയേഴ്‌സ് (240), രോഹിത് ശര്‍മ (222), എംഎസ് ധോണി (217), മുംബൈ ഇന്ത്യന്‍സിന്റെ കരെണ്‍ പൊള്ളാര്‍ഡ് (204), വിരാട് കോലി (202) എന്നിവരാണ് ഐപിഎല്ലിൽ  200 സിക്‌സറുകളിലെത്തിയിട്ടുള്ള മറ്റ്  കളിക്കാര്‍. 

Previous articleടീമിനെ ബാറ്റിങ്ങിൽ മുന്നിൽ നിന്ന് നയിച്ച് സഞ്ജു സാംസൺ : വെടിക്കെട്ട് ശൈലി ഒഴിവാക്കിയതിന്റെ കാരണം തുറന്ന് പറഞ്ഞ് നായകൻ
Next articleഇത് അസ്സല്‍ ത്രീഡി താരം. രവീന്ദ്ര ജഡേജയോട് ബാംഗ്ലൂര്‍ തോറ്റു.