ഇത് അസ്സല്‍ ത്രീഡി താരം. രവീന്ദ്ര ജഡേജയോട് ബാംഗ്ലൂര്‍ തോറ്റു.

320256

19ാം ഓവര്‍ വരെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ അവസാന ഓവര്‍ എറിയാന്‍ നിയോഗിച്ചത് പര്‍പ്പിള്‍ ക്യാപ് ധരിച്ച ഹര്‍ഷല്‍ പട്ടേലിനെ. മത്സരത്തില്‍ 3 വിക്കറ്റുകള്‍ എടുത്തു നിന്ന പട്ടേല്‍ പന്തെറിയുന്നത് ജഡേജക്കെതിരെ.

ആ ഓവറിലെ ആദ്യ 3 പന്തും ജഡേജ സിക്സ് നേടി. മൂന്നാം പന്ത് നോ ബോൾ ആയതോടെ വീണ്ടും ഒരു ബോൾ കൂടി എറിയാൻ ഹർഷൽ പട്ടേൽ നിർബന്ധിതനായി. ആ പന്തിലും സിക്സ് നേടിയ ജഡേജ അഞ്ചാം പന്തിൽ ഡബിളെടുത്തു. ആറാം പന്തിൽ വീണ്ടും പടുകൂറ്റൻ സിക്സ് നേടിയ താരം അവസാന പന്തിൽ ഫോർ നേടി 36 റൺസ് ആ ഓവറിൽ മാത്രം സ്വന്തമാക്കി.

ക്രിസ് ഗെയ്ലിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ജഡേജ. നോബോളടക്കം 37 റൺസാണ് ഹർഷൽ പട്ടേൽ ആ ഓവറിൽ വഴങ്ങിയത്. ഐ.പി.എല്ലിന്റെ ടൂര്‍ണമെന്‍റ് ചരിത്രത്തിൽ ഒരോവറിൽ ഏറ്റവുമധികം റൺസ് വഴങ്ങുന്ന ബൗളർ എന്ന നാണംകെട്ട റെക്കോഡും ഹർഷൽ ഈ മത്സരത്തിലൂടെ സ്വന്തമാക്കി.

See also  പോയിന്റ്സ് ടേബിളിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ. വമ്പന്‍ ലീഡുമായി രോഹിതും സംഘവും

മത്സരത്തില്‍ ഓള്‍റൗണ്ട് പ്രകടനമാണ് ജഡേജ കാഴ്ച്ചവച്ചത്. 28 പന്തില്‍ 4 ഫോറും 5 സിക്സും അടക്കം 62 റണ്‍സ് നേടി. ബോളിംഗിലും ഫീല്‍ഡിങ്ങിലും ജഡേജയായിരുന്നു താരം. 4 ഓവറില്‍ 1 മെയ്ഡനടക്കം 13 റണ്‍ വഴങ്ങി 3 വിക്കറ്റ് നേടി. ഡാനി ക്രിസറ്റനെ റണ്ണൗട്ടിലൂടെ പുറത്താക്കിയതും ജഡേജയായിരുന്നു.

Scroll to Top