കൂറ്റന്‍ വിജയവുമായി സഞ്ചുവും കൂട്ടരും തുടങ്ങി. 72 റണ്‍സ് വിജയം.

2023 ഐപിഎല്‍ സീസണില്‍ തകര്‍പ്പന്‍ വിജയവുമായി രാജസ്ഥാന്‍ റോയല്‍സ് തുടങ്ങി. ഹൈദരബാദിനെതിരെയുള്ള പോരാട്ടത്തില്‍ 72 റണ്‍സിനായിരുന്നു വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് നേടാനാണ് കഴിഞ്ഞത്.

വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരബാദിന് ആദ്യ ഓവറില്‍ തന്നെ 2 വിക്കറ്റുകള്‍ നഷ്ടമായി. അക്കൗണ്ട് തുറക്കും മുന്‍പ് അഭിഷേക് ശര്‍മ്മയേയും (0) രാഹുല്‍ ത്രിപാതിയേയും (0) ബോള്‍ട്ടാണ് പുറത്താക്കിയത്. ഹാരി ബ്രൂക്കും (13) ഗ്ലെന്‍ ഫിലിപ്പ്സും (8) മായങ്ക് അഗര്‍വാളും (27) പുറത്തായതോടെ ഹൈദരബാദ് തോല്‍വി ഉറപ്പിച്ചു. സമദ് (32) ഉമ്രാന്‍ (18) ആദില്‍ റഷീദ് (18) എന്നിവര്‍ തോല്‍വി ഭാരം കുറച്ചു.

രാജസ്ഥാന്‍ റോയല്‍സിനായി ചഹല്‍ 4 വിക്കറ്റ് വീഴ്ത്തി. ബോള്‍ട്ട് 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിനും ഹോള്‍ഡറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

357286

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് നേടിയത്. റോയൽസിനായി ഓപ്പണർമാരായ യശസ്വി ജയ്സ്‍വാളും ജോസ് ബട്‌‍ലറും ക്യാപ്റ്റൻ സഞ്ജു സാംസണും അർധ സെഞ്ചറി നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ഓപ്പണർമാർ പവര്‍പ്ലേയില്‍ 85 റൺസാണ് നേടിയത്.

7344b8e2 51f3 461b a11b 51849ea699ba

ജോസ് ബട്ട്ലര്‍ (22 പന്തില്‍ 54) ജയസ്വാള്‍ (37 പന്തില്‍ 54) എന്നിവര്‍ ഓപ്പണിംഗില്‍ നിറഞ്ഞാടിയപ്പോള്‍ പിന്നാലെത്തിയ സഞ്ചു (32 പന്തില്‍ 55) സാംസണും ഗംഭീര പ്രകടനം നടത്തി. ഹെറ്റ്മയര്‍ (22) ഫിനിഷിങ്ങ് ജോലികള്‍ പൂര്‍ത്തിയാക്കി.

രാജസ്ഥാന്‍ റോയല്‍സിന്‍റെ അടുത്ത മത്സരം പഞ്ചാബിനെതിരെയാണ്. ഹൈദരബാദ് ലക്നൗനെ നേരിടും.

Previous articleബോൾട്ടിന്റെ ഉത്തരമില്ലാത്ത അസ്ത്രങ്ങൾ. ആദ്യ ഓവറിൽ വീഴ്ത്തിയത് 2 വിക്കറ്റുകൾ.
Next articleമറ്റാർക്കും എത്താന്‍ പറ്റാത്ത ദൂരത്തില്‍ സഞ്ചു സാംസണ്‍. വിരാട് കോഹ്ലിയും പിന്നില്‍