ആധുനിക ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിൻ ബൗളർമാരിലൊരലാണ് അഫ്ഘാൻ താരം റാഷിദ് ഖാൻ .
ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം തന്റെ ടീമായ സൺറൈസേഴ്‌സ് ഹൈദെരാബാദിന്റെ സ്ട്രൈക്ക് ബൗളറാണ് .അതിഗംഭീര ബൗളിങ് പ്രകടനം തുടരുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലും റാഷിദിന്റെ ബോളുകളെ എങ്ങനെ നേരിടണമെന്ന് എതിർ നിരയിലെ ബാറ്റ്‌സ്മാനമാർക്ക് കൃത്യമായ ധാരണയില്ലെന്നതാണ് സത്യം .റൺസ് ഒട്ടും വഴങ്ങാതെ മികച്ച ഇക്കോണമി റേറ്റിൽ പന്തെറിയുന്ന താരം നായകൻ ഡേവിഡ് വാർണറുടെ പ്രധാന വജ്രായുധമാണ് .
ഇന്നലെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ താരം മിന്നും ബൗളിംഗ് പുറത്തെടുത്തിരുന്നു .4 ഓവറിൽ 18 റൺസ് മാത്രം വഴങ്ങിയ താരം ഡിവില്ലേഴ്‌സ് ,വാഷിംഗ്‌ടൺ സുന്ദർ എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി .
ഇന്നലത്തെ ഉജ്ജ്വല ബൗളിങ് പ്രകടനത്തോടെ താരം എലൈറ്റ് ബൗളര്‍മാരുടെ ലിസ്റ്റില്‍ ഇടം കണ്ടെത്തിയിരിക്കുകയാണ് .
ഐപിഎല്ലിലെ മത്സരത്തിൽ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയ ബൗളര്‍മാരില്‍ 20 താഴെ റണ്‍സ് കൂടുതല്‍ തവണ വഴങ്ങിയ ബൗളര്‍മാരുടെലിസ്റ്റിലാണ് റാഷിദ് ഖാൻ ഇപ്പോൾ നാലാമനായത്. ഐപിഎല്ലിൽ പത്തൊൻപതാം തവണയാണ് താരം ഒരു മത്സരത്തിൽ 4 ഓവർ എറിഞ്ഞിട്ടും 20 താഴെ റൺസ് മാത്രം വഴങ്ങുന്നത് .ഈ അപൂർവ്വ ലിസ്റ്റിൽ ഒന്നാം സ്ഥാനം ഇന്ത്യൻ സ്പിന്നർ അശ്വിനാണ് കയ്യാളുന്നത് . ഐപിഎല്‍ കരിയറില്‍ 27 തവണയാണ് അദ്ദേഹം ഒരു കളിയില്‍ 20 താഴെ റണ്‍സ് മാത്രം വിട്ടുകൊടുത്തിട്ടുള്ളത്. ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ് താരമായ അശ്വിനെ കൂടാതെ ഡൽഹി ടീമിലെ മറ്റൊരു സീനിയർ സ്പിന്നറായ അമിത് മിശ്രയ്ക്കാണ് രണ്ടാംസ്ഥാനം (26). മൂന്നാംസ്ഥാനം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സുനില്‍ നരെയ്‌നാണ് (22).