മുംബൈ ഇന്ത്യൻസ് താരങ്ങൾ മാത്രം ക്രിക്കറ്റിൽ എങ്ങനെ വളരുന്നു : ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഹർഷ ഭോഗ്ലെ

അസാമാന്യ ബൗളിംഗ് പ്രകടനത്തിലൂടെ ഐപിൽ പതിനാലാം സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയ  മുംബൈ ഇന്ത്യൻസിനെ വാനോളം ഇപ്പോൾ  പ്രശംസിക്കുകയാണ്   ക്രിക്കറ്റ് ലോകം. അനായാസം വിജയത്തിലേക്ക് നീങ്ങുകയായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഡെത്ത്  ഓവറുകളിലെ മികച്ച  ബോളിങ്ങിലൂടെ പിടിച്ചുകെട്ടിയ മുംബൈ ടീം 10 റൺസിനാണ് ആദ്യ ജയം നേടിയെടുത്തത് . മുംബൈ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക്, നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 142 റൺസ് മാത്രം. ആദ്യ മത്സരം ജയിച്ച കൊൽക്കത്തയുടെ ആദ്യ തോൽവിയാണിത്.  മത്സരത്തിൽ 4 വിക്കറ്റ് വീഴ്ത്തിയ രാഹുൽ ചഹാറാണ് മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരത്തിന് അർഹനായത് .

മത്സരശേഷം രാഹുൽ ചഹാറിന്റെ വാക്കുകളാണിപ്പോൾ ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയാവുന്നത് .” എന്റെ ബൗളിംഗ് പ്രകടനത്തിന്റെ എല്ലാ ക്രെഡിറ്റും ഞാൻ നൽകുക നായകൻ രോഹിത് ശർമ്മക്ക് തന്നെയാണ് .  ഓരോ താരത്തിലും രോഹിത് ശര്‍മ അര്‍പ്പിക്കുന്ന വിശ്വാസം ടീമിന്റെ പോരാട്ടവീര്യത്തെ വളരെയേറെ  സ്വാധീനിക്കുന്നുണ്ട്. മത്സരത്തിനിടെ പലപ്പോഴും എനിക്ക്  ആത്മവിശ്വാസം കുറയാറുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ രോഹിത് ശര്‍മ അടുത്തെത്തി നല്ല രീതിയിൽ  പന്തെറിയാന്‍ ആവശ്യപ്പെടും. എന്റെ  അഭിപ്രായത്തിൽ മറ്റൊരു നായകനും ടീമിലെ സഹതാരങ്ങളെ ഇത്രയേറെ പിന്തുണയ്ക്കാറില്ല ” താരം അഭിപ്രായം വിശദീകരിച്ചു .

എന്നാൽ  രാഹുൽ ചഹാറിന്റെ വാക്കുകൾ പ്രമുഖ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്ലെ  വൈകാതെ തന്നെ  ഏറ്റെടുത്തതോടെ  ക്രിക്കറ്റ് ലോകത്ത്  ഇത് ഏറെ ചർച്ചയായി . കളിക്കാരോടുള്ള മുംബൈ ഫ്രാഞ്ചൈസിയുടെ സമീപനത്തെ ഭോഗ്‌ലെ പരസ്യമായി ട്വിറ്ററില്‍ അഭിനന്ദിക്കുകയും ചെയ്തു  “മുംബൈ ഇന്ത്യൻസ് ടീമിലെ എല്ലാ താരം  കളിക്കാരിലും  മുംബൈ നായകന്‍ രോഹിത്  അര്‍പ്പിക്കുന്ന വിശ്വാസമാണ് മുംബൈ ഫ്രാഞ്ചൈസിയുടെ പ്രധാന വിജയം. മുംബൈ ഫ്രാഞ്ചൈസിയില്‍ നിന്ന് മാത്രം നിരവധി താരങ്ങള്‍ ഇപ്പോൾ  ക്രിക്കറ്റില്‍ വളരുന്നതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരവും ഈ സമീപനം തന്നെ .ഹാർദിക് ,കൃണാൽ , ഇഷാൻ കിഷൻ , സൂര്യകുമാർ യാദവ് ഇവരെല്ലാം ഉത്തമ ഉദാഹരണങ്ങൾ തന്നെ ” ഭോഗ്ലെ തന്റെ അഭിപ്രായം പറഞ്ഞുനിർത്തി .