ക്രിക്കറ്റ് ലോകത്ത് വമ്പൻ സർപ്രൈസ് സമ്മാനിച്ചാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ടി :20 ക്രിക്കറ്റ് ഫോർമാറ്റിലെ ഇന്ത്യൻ ക്യാപ്റ്റൻ പദവി ഒഴിയുവാൻ ആഗ്രഹിക്കുന്നു എന്നുള്ള വാർത്ത പുറത്തുവിട്ടത്. നിലവിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീം നായകനായ കോഹ്ലി വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ടി :20യിലെ ഇന്ത്യൻ ടീം നായക സ്ഥാനം ഒഴിയുമെന്നാണ് ഇപ്പോൾ സ്ഥിതീകരിക്കുന്നത്. തന്റെ ജോലി ഭാരം കുറക്കുവാനും ഒപ്പം എല്ലാ ഫോർമാറ്റിലും ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കാനുമാണ് കോഹ്ലിയുടെ പുത്തൻ തീരുമാനം. നിലവിൽ വരുന്ന ലോകകപ്പ് ജയിക്കുക എന്നതാണ് പ്രധാന ലക്ഷ്യം എന്നും കോഹ്ലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി
എന്നാൽ ടി :20 നായകസ്ഥാനം കോഹ്ലി ഒഴിഞ്ഞതോടെ ആരാകും ടി :20യിൽ ഇന്ത്യൻ ടീം ക്യാപ്റ്റനെന്നുള്ള ചോദ്യവും ഇപ്പോൾ സജീവമാണ്. ബിസിസിഐ ഈ വിഷയത്തിൽ ഒരു റൗണ്ട് ചർച്ചകൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ എങ്കിലും സ്റ്റാർ ഓപ്പണർ രോഹിത്തിനാണ് എല്ലാം സാധ്യതകളും. രോഹിത്തിനും കോച്ച് രവി ശാസ്ത്രിക്കും ഒപ്പം ചർച്ചകൾ നടത്തിയ ശേഷമാണ് കോഹ്ലി തന്റെ തീരുമാനം കഴിഞ്ഞ ദിവസം അറിയിച്ചത് എന്നതും ശ്രദ്ദേയം.
അതേസമയം ഇന്ത്യൻ ടി :20 ടീമിന്റെ ഭാവി നായകൻ ആരാകും എന്നുള്ള പ്രവചനം ശക്തമായിരിക്കെ വ്യത്യസ്തമായ ഒരു അഭിപ്രായം പങ്കുവെക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ. ടീം ഇന്ത്യയുടെ ടി :20 നായകനായി ഭാവിയിൽ ലോകേഷ് രാഹുൽ എത്താനാണ് സാധ്യത എന്നും ചൂണ്ടികാട്ടിയ ഗവാസ്ക്കർ ടി :20 ക്യാപ്റ്റൻ പദവിയിൽ രോഹിത് ശർമ്മ എത്തുമ്പോൾ ഉപനായകനായി രാഹുൽ എത്തുവാനാണ് പോകുന്നത് എന്നും തുറന്ന് പറഞ്ഞു.
“ഭാവി മുൻപിൽ കണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത് എങ്കിൽ രാഹുൽ തന്നെയാണ് ബെസ്റ്റ് ചോയിസ്. രോഹിത് ശർമ്മക്ക് കീഴിൽ വൈസ് ക്യാപ്റ്റനായി രാഹുൽ എത്തിയാൽ ഭാവിയിൽ തന്നെ അദ്ദേഹത്തെ ടി :20 ക്യാപ്റ്റൻ റോളിൽ കാണുവാൻ സാധിക്കും.തന്നെ ഒരിക്കൽ പോലും ക്യാപ്റ്റൻസിയുടെ സമ്മർദ്ദം ഒട്ടും ബാധിക്കില്ല എന്നുള്ള കാര്യം രാഹുൽ ഐപിഎല്ലിൽ കൂടി തെളിയിച്ചതാണ്. ടി :20 ഫോർമാറ്റിൽ രാഹുൽ സ്ഥിരതയാർന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. രാഹുൽ തന്നെയാണ് ഭാവി ടി :20 ക്രിക്കറ്റ് നായകൻ “സുനിൽ ഗവാസ്ക്കർ തന്റെ അഭിപ്രായം വിശദമാക്കി