കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞല്ലോ :ആദ്യമായി പ്രതികരിച്ച് ഗാംഗുലി

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചാണ് ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലി ടി :20യിൽ നിന്നും നായക സ്ഥാനം ഒഴിയുന്ന കാര്യം അവിചാരിതമായി തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടി ആരാധരെ എല്ലാം അറിയിച്ചത്. ഏറെ നാളുകളായി ക്രിക്കറ്റ് ലോകം സജീവമായി ചർച്ചയാക്കിയ ഈ വിഷയത്തിൽ ഒടുവിൽ കോഹ്ലി തന്റെ പോസ്റ്റിൽ കൂടി അന്തിമമായ ഉത്തരം കൂടി നൽകുകയാണ്. വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിന് ശേഷം താൻ ടീം ഇന്ത്യയുടെ ടി :20 ക്യാപ്റ്റനായി തുടരില്ല എന്നും അറിയിച്ച നായകൻ കോഹ്ലി ഈ തീരുമാനം എല്ലാവരോടും ആലോചിച്ച് തന്നെയാണ് കൈകൊണ്ടത് എന്നും വിശദമാക്കി. കോഹ്ലിയുടെ ഈ ഒരു സർപ്രൈസ് തീരുമാനം ഇന്ത്യൻ ടീം ടി :20 നായകനായി ആരാകും എത്തുകയെന്ന ചില ചർച്ചകൾക്ക് കൂടി തുടക്കം കുറിച്ച് കഴിഞ്ഞു. ടെസ്റ്റിലും ഏകദിനത്തിലും താൻ ക്യാപ്റ്റനായി തുടരുമെന്ന കാര്യം കോഹ്ലി പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്.

അതേസമയം കോഹ്ലിയുടെ ഈ പുത്തൻ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്‌ പ്രസിഡന്റ്‌ സൗരവ് ഗാംഗുലി. ടി :20 ഫോർമാറ്റിൽ കോഹ്ലി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വളരെ മികവോടെ നയിച്ചുവെന്നും പറഞ്ഞ മുൻ ഇന്ത്യൻ താരം കൂടിയായ ഗാംഗുലി ഈ വിഷയത്തിൽ നായകൻ വിരാട് കോഹ്ലി ബിസിസിഐയുമായി വിശദമായ ചില ചർച്ചകൾ നടത്തിയ കാര്യവും തുറന്ന് പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി മുൻപിൽ കണ്ടാണ് വിരാട് കോഹ്ലിയുടെ ഈ ഒരു തീരുമാനമെന്നും തുറന്ന് പറഞ്ഞ സൗരവ് ഗാംഗുലി അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് എക്കാലവും ഊർജ്ജമാണ് കോഹ്ലിയെന്ന് വിശദമാക്കി. “ഇന്ത്യൻ ടീമിനെ മൂന്ന് ഫോർമാറ്റിലും മികച്ച രീതിയിൽ നയിച്ച ഒരു ക്യാപ്റ്റനാണ്‌ കോഹ്ലി. ടി :20 ക്രിക്കറ്റ് ഫോർമാറ്റിൽ ചരിത്ര ജയങ്ങൾ അനേകം നമ്മൾ കരസ്ഥമാക്കിയത് കോഹ്ലിയുടെ ക്യാപ്റ്റൻസിയിലാണ്. വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിലേക്ക് എല്ലാവിധ ആശംസകൾ കൂടി ഞാൻ നേരുന്നു. ടീം ഇന്ത്യക്കായി റൺസ് അടിച്ചുകൂട്ടുവാൻ കോഹ്ലിക്ക് സാധിക്കട്ടെ “ഗാംഗുലി തന്റെ നിലപാട് വിശദമാക്കി