കോഹ്ലി സച്ചിന്റെ അരികിൽ എത്തണം :നിർദ്ദേശവുമായി സുനിൽ ഗവാസ്ക്കർ

ലോർഡ്‌സിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ചരിത്രജയത്തിനാണ് ക്രിക്കറ്റ്‌ ലോകവും ഇന്ത്യൻ ആരാധകരും സാക്ഷിയായത് എങ്കിൽ ലീഡ്സിലെ മൂന്നാം ടെസ്റ്റിൽ പൂർണ്ണ ബാറ്റിങ് തകർച്ച നേരിട്ട് മറ്റൊരു നാണക്കേട് കൂടി കോഹ്ലിക്കും ടീമിനും സ്വന്തം. ലീഡ്സിൽ പക്ഷേ ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലിയടക്കം എല്ലാ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരും തിളങ്ങാതെ പോയപ്പോൾ 78 റൺസ് എന്ന ചെറിയ സ്കോറിൽ ടീമിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ അവസാനിചച്ചു. ലീഡ്സിലെ ഇന്ത്യൻ ബാറ്റിങ് തകർച്ചക്ക്‌ പിന്നാലെ ഏറെ ചർച്ചയായി മാറുന്നത് ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മോശം ബാറ്റിങ് ഫോം തന്നെയാണ്. മറ്റൊരു ടെസ്റ്റ്‌ ഇന്നിങ്സിൽ കൂടി താരം രണ്ടക്കസ്കോർ നേടുവാൻ കഴിയാതെ പുറത്തായപ്പോൾ വിമർശനങ്ങളും ഉയരുകയാണ്. വിരാട് കോഹ്ലി കരിയറിലെ തന്നെ അസാധാരണ വെല്ലുവിളി നേരിടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഭാവി എന്താകുമെന്നാണ് ക്രിക്കറ്റ്‌ നിരീക്ഷകർ അടക്കം ചോദിക്കുന്നത്.ഒരു സെഞ്ച്വറി കോഹ്ലിയുടെ ബാറ്റിൽ നിന്നും പിറന്നിട്ട് ഏകദേശം രണ്ട് വർഷമായി മാറി കഴിഞ്ഞു.

എന്നാൽ ഇക്കാര്യത്തിൽ നായകൻ വിരാട് കോഹ്ലിക്ക് ഏറെ നിർണായകമായ ഒരു ഉപദേശം നൽകുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്ക്കർ. കോഹ്ലിയുടെ മോശം ബാറ്റിങ് ഫോമിൽ ക്രിക്കറ്റ്‌ ലോകം അടക്കം ആശങ്കകൾ സജീവമാക്കുമമ്പോഴാണ് ഗവാസ്ക്കർ പറഞ്ഞ വാക്കുകൾ ഏറെ വൈറലായി മാറുന്നത്. കോഹ്ലിക്ക് കരിയറിൽ ഇനി ഏറെ കാലം മുൻപിലുണ്ട് എന്നും തുറന്ന് പറയുന്ന ഗവാസ്ക്കർ മോശം ബാറ്റിങ് ഫോമിൽ നിന്നും രക്ഷപെടുവാൻ കോഹ്ലി ഇതിഹാസ താരമായ സച്ചിന്റെ കൂടെ അൽപ്പം ചിലവഴിക്കണം എന്നും തുറന്ന് പറയുന്നുണ്ട്. സച്ചിനിൽ നിന്നും ചില ഉപദേശങ്ങൾ സ്വീകരിക്കാൻ കോഹ്ലി തയ്യാറാവണം എന്നും ഗവാസ്ക്കർ തുറന്ന് പറയുന്നുണ്ട്.

“ഓഫ്‌ സ്റ്റമ്പിന് പുറത്തുകൂടെ പോകുന്ന പന്തുകളിൽ അനാവശ്യമായി ബാറ്റ് വെച്ച് തന്നെയാണ് കോഹ്ലി ഇപ്പോൾ വിക്കറ്റ് നഷ്ടമാക്കുന്നത്. ശരീരത്തിന് ദൂരെ കളിക്കുന്ന ഷോട്ടുകൾ വിരാട് കോഹ്ലി ഇനിയും ഒഴിവാക്കണം എന്നാണ് എന്റെ അഭിപ്രായം.നേരത്തെ സച്ചിൻ 2003ലെ പരമ്പരക്ക്‌ ശേഷം എങ്ങനെയാണോ മോശം ഫോമിൽ നിന്നും ശക്തമായി തിരികെ വന്നത് അപ്രകാരം കോഹ്ലിക്കും തിരിച്ചുവരുവാൻ സാധിക്കും. ബാറ്റിങ് പാളിച്ചകളെ കുറിച്ച് സച്ചിനുമായി കുറച്ച് നേരം സംസാരിക്കുവാൻ വിരാട് കോഹ്ലി തയ്യാറാവണം “ഗവാസ്ക്കർ നിലപാട് വിശദമാക്കി

Previous articleപരിഹാസവുമായി കാണികൾ മാസ്സ് മറുപടി നൽകി സിറാജ് :കാണാം വീഡിയോ
Next articleടോസിൽ കോഹ്ലിക്ക് തെറ്റി :വിമർശനവുമായി സഹീർ ഖാൻ