പരിഹാസവുമായി കാണികൾ മാസ്സ് മറുപടി നൽകി സിറാജ് :കാണാം വീഡിയോ

ഇന്ത്യ :ഇംഗ്ലണ്ട് ലീഡ്സ് ക്രിക്കറ്റ്‌ ടെസ്റ്റിൽ ഒന്നാം ദിനം ഇന്ത്യൻ ടീമിന് തിരിച്ചടികളുടെ മാത്രം ദിനമായി മാറി. ബാറ്റിങ്ങിൽ പൂർണ്ണ പരാജയമായി മാറിയ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സംഘത്തിന് പക്ഷേ ഒന്നാം ദിനം ഇംഗ്ലണ്ട് ടീമിന്റെ ഒരു വിക്കറ്റ് പോലും വീഴ്ത്താൻ കഴിഞ്ഞില്ല. ലോർഡ്‌സിലെ ചരിത്രജയം നൽകിയ ആത്മവിശ്വാസത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായകൻ കോഹ്ലിയുടെ തീരുമാനത്തെ തിരിച്ചടിക്കും വിധത്തിൽ ആദ്യ ഓവറിൽ തന്നെ ഇന്ത്യൻ ടീമിന് ലോകേഷ് രാഹുലിന്റെ വിക്കറ്റും നഷ്ടമായിരുന്നു. ഒന്നാം ദിനം വെറും രണ്ട് സെക്ഷനുള്ളിൽ തന്നെ എല്ലാവർക്കും വിക്കറ്റ് നഷ്ടമായ ഇന്ത്യൻ ടീം വെറും 78 റൺസിൽ പുറത്തായപ്പോൾ ഒന്നാം ദിനം വിക്കറ്റ് നഷ്ടപെടാതെ 120 റൺസുമായി ഇംഗ്ലണ്ട് ഓപ്പണിങ് ജോഡി ശക്തമായ ആധിപത്യം മത്സരത്തിൽ സ്വന്തമാക്കി കഴിഞ്ഞു.

എന്നാൽ ഒന്നാം ദിനം ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ആരാധകർക്ക്‌ എല്ലാം സന്തോഷിക്കാൻ ലഭിച്ച നിമിഷം സമ്മാനിച്ചത് സ്റ്റാർ ഫാസ്റ്റ് ബൗളർ മുഹമ്മദ്‌ സിറാജാണ്‌. ഇന്ത്യൻ ടീം ടെസ്റ്റിൽ പിന്നാക്കം നിന്ന ഒന്നാം ദിനം ഇംഗ്ലണ്ട് കാണികളിൽ ചിലർ നൽകിയ പരിഹാസത്തിനാണ് സിറാജ് മാസ്സ് മറുപടി നൽകി ശ്രദ്ധേയനായി മാറുന്നത്. ഇംഗ്ലണ്ട് ടീം കാണികളിൽ ചിലർ ബൗണ്ടറി ലൈൻ അരികിൽ നിന്ന താരത്തിനോട് വളരെ പ്രകോപനപരമായ ചില സംഭാഷണങ്ങൾ നടത്തിയതാണ് നാടകീയ സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്.കാണികളിൽ ചിലർ മുഹമ്മദ് സിറാജിന് നേരെ പിങ്ക് കളർ പ്ലാസ്റ്റിക് പന്തുകൾ എറിഞ്ഞതും അൽപ്പം വിവാദമായി മാറി.

കാണികളിൽ നിന്നും സംഭവിച്ച മോശമായ പ്രവർത്തിക്ക്‌ സിറാജ് മറുപടിയും നൽകി. കാണികളോട് ഇന്ത്യയാണ് ഇപ്പോഴും ടെസ്റ്റ്‌ പരമ്പരയിൽ 1-0ന് ലീഡ് ചെയ്യുന്നത് എന്ന് ആംഗ്യം കാണിച്ച സിറാജ് കാണികളോട് അൽപ്പം നേരം സംസാരിച്ചതും ഒന്നാം ദിനത്തിലെ മത്സരത്തിൽ കാണുവാനായി സാധിച്ചു. നേരത്തെ ലോർഡ്‌സ് ടെസ്റ്റിൽ കാണികൾ ഗ്രൗണ്ടിലേക്ക് ചിലതൊക്കെ വലിച്ചെറിഞ്ഞത് മത്സരം അൽപ്പസമയം നിർത്തിവെക്കുവാൻ കൂടി കാരണമായി മാറിയിരുന്നു. ഒന്നാം ദിനം 11 ഓവറുകൾ എറിഞ്ഞ സിറാജിന് പക്ഷേ വിക്കറ്റുകൾ നേടുവാൻ സാധിച്ചില്ല