ന്യൂസിലന്‍റിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹര്‍ദ്ദിക്ക് പാണ്ട്യയുടെ പുറത്താകല്‍ ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. തേര്‍ഡ് അംപയറുടെ തെറ്റായ തീരുമാനമായിരുന്നു ഹര്‍ദ്ദിക്കിന്‍റെ പുറത്താവലിനു പിന്നില്‍. ഡാരില്‍ മിച്ചലിന്‍റെ പന്തില്‍ ഇന്ത്യന്‍ താരം ബൗള്‍ഡായി എന്നായിരുന്നു തേര്‍ഡ് അംപയര്‍ വിധിച്ചത്. റിപ്ലേകളില്‍ വിക്കറ്റ് കീപ്പര്‍ ടോം ലഥാമിന്‍റെ ഗ്ലൗസായിരുന്നു സ്റ്റംപില്‍ കൊണ്ടിരുന്നത്.
ന്യൂസിലന്‍റ് ഇന്നിംഗ്സിലും സമാനമായ ഒരു സംഭവം വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ സൃഷ്ടിച്ചു. വിക്കറ്റ് കീപ്പറായ ടോം ലതാം നേരിട്ട ആദ്യ പന്തില്‍ തന്നെ ഇഷാന്‍ കിഷന്‍ പണി തുടങ്ങി. ടോം ലതാം ഹിറ്റ് വിക്കറ്റായ എന്ന തരത്തില്‍ ആഘോഷങ്ങള്‍ ആരംഭിച്ചു. എന്നാല്‍ റിപ്ലേകളില്‍ ഇഷാന്‍ കിഷന്‍ ബെയ്ല്‍സ് സ്വയം തട്ടിയിടുന്നതായി ആണ് കണ്ടത്.
ഈ സംഭവത്തില്‍ പ്രതികരണവുമായി സുനില്‍ ഗവാസ്കര്‍ രംഗത്ത് എത്തിയിരുന്നു. “ഒരു തമാശയായി, അത് കുഴപ്പമില്ല, പക്ഷേ തുടർന്ന് പോയി അപ്പീൽ ചെയ്യുന്നത് ശരിയാണെന്ന് കരുതരുത്. അത് ക്രിക്കറ്റ് അല്ല.” കമന്‍ററിയില്‍ ഗവാസ്കര്‍ പറഞ്ഞു.