ജസ്പ്രീത് ബുംറയുണ്ട്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനു ഒരു ദൗര്‍ബല്യമുണ്ട്. ചൂണ്ടികാട്ടി സുനില്‍ ഗവാസ്കര്‍

2024 ഐപിഎല്‍ സീസണില്‍ പുതിയ മാറ്റങ്ങളുമായാണ് മുംബൈ ഇന്ത്യന്‍സ് എത്തുന്നത്. ഗുജറാത്തില്‍ നിന്നും ട്രേഡ് ചെയ്ത് എത്തിയ ഹര്‍ദ്ദിക്ക് പാണ്ട്യയാണ് ടീമിനെ നയിക്കുക. ഇപ്പോഴിതാ മുംബൈ ടീമിന്‍റെ ദൗര്‍ബല്യം ചൂണ്ടികാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍.

ഡെത്ത് ഓവര്‍ ബൗളിംഗാണ് സ്റ്റാര്‍ സ്പോര്‍ട്ട്സ് ഷോയില്‍ സുനില്‍ ഗവാസ്കര്‍ ചൂണ്ടികാട്ടിയത്. ലോകത്തിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റായ ജസ്പ്രീത് ബുംറ ഒരു വശത്ത് ഉണ്ടെങ്കിലും മറുവശത്ത് ആരാകും എന്നാണ് മുന്‍ ഇന്ത്യന്‍ താരം ചോദ്യം ഉന്നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജസ്പ്രീത് ബുംറ പരിക്കേറ്റത് കാരണം സീസണ്‍ നഷ്ടമായിരുന്നു.

” ഡെത്ത് ഓവര്‍ ബൗളിംഗ്, ബുംറ ഉണ്ട്. എന്നാല്‍ മറുവശത്ത് നിന്നും റണ്‍സുകള്‍ ധാരാളം ലീക്ക് ചെയ്യും ” ഗവാസ്കര്‍ പറഞ്ഞു.

ജസ്പ്രീത് ബുംറയോടൊപ്പം, ലൂക്ക് വുഡ്, ജെറാള്‍ഡ് കോട്ട്സെ, മധുശങ്ക, ആകാശ് മധ്വാള്‍ എന്നിവരാണ് മുംബൈ നിരയിലുള്ളത്. മാര്‍ച്ച് 24 ന് ഗുജറാത്ത് ജയന്‍റസിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.

Previous articleട്വന്റി20യിൽ കോഹ്ലിയുടെ മുമ്പിൽ ബാബർ ഒന്നുമല്ല. തുറന്ന് പറഞ്ഞ് പാക് താരം ഇമാദ് വസീം.
Next articleസഞ്ജു രോഹിതിനെ പോലെയുള്ള നായകൻ. എല്ലാവരെയും സുരക്ഷിതരാക്കുന്നു. ജൂറൽ പറയുന്നു..