ട്വന്റി20യിൽ കോഹ്ലിയുടെ മുമ്പിൽ ബാബർ ഒന്നുമല്ല. തുറന്ന് പറഞ്ഞ് പാക് താരം ഇമാദ് വസീം.

virat kohli six against rauf

നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരാണ് വിരാട് കോഹ്ലിയും ബാബർ ആസമും. ഇരുവരും തങ്ങളുടേതായ മത്സരങ്ങളിൽ എതിർ ടീമിനെ അടിച്ചൊതുക്കാൻ കഴിവുള്ളവരാണ്. എന്നാൽ ഇവരിൽ ഏറ്റവും മികച്ച ബാറ്റർ ആര് എന്ന ചോദ്യം നിലവിൽ നിലനിൽക്കുകയാണ്.

ഇതിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാന്റെ മുൻ ഓൾറൗണ്ടർ ഇമാദ് വസീം. വിരാട് കോഹ്ലി തന്നെയാണ് ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും മികച്ച ബാറ്റർ എന്നാണ് വസിം പറഞ്ഞത്. എന്നാൽ മറ്റു ഫോർമാറ്റുകളിൽ ബാബർ ആസം മികച്ച താരമാണ് എന്ന് വസീം അംഗീകരിക്കുന്നു.

ഒരു പ്രമുഖ മാധ്യമം നടത്തിയ അഭിമുഖത്തിലാണ് വസീം ഇക്കാര്യം പറഞ്ഞത്. ‘വിരാട് കോഹ്ലിയെ ആണോ ബാബർ ആസമിനെയാണോ താങ്കൾക്ക് ഏറ്റവുമധികം ഇഷ്ടം’ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇതിന് വസീം നൽകിയ ഉത്തരം ഇങ്ങനെയാണ്.

“അത് പല കാര്യങ്ങളെ ആശ്രയിച്ചിരിക്കും. ബാബർ ആസാം നിലവിൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് എന്ന കാര്യം സത്യമാണ്. ടെസ്റ്റ് ക്രിക്കറ്റിലായാലും ആദ്യ 5 ബാറ്റർമാരിൽ ഒരാൾ ബാബർ ആയിരിക്കും. എന്നാൽ ട്വന്റി20 ക്രിക്കറ്റിൽ ബാബർ ആസമിനെക്കാൾ മികച്ച താരം വിരാട് കോഹ്ലിയാണ്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല.”- വസീം പറയുന്നു.

See also  അശുതോഷിന്‍റെ അവിശ്വസിനീയ പോരാട്ടം വിഫലം. തിരിച്ചുവരവുമായി മുംബൈ. 9 റണ്‍സ് വിജയം.

ഇതുവരെ വിരാട് കോഹ്ലി 113 ടെസ്റ്റ് മത്സരങ്ങളും, 292 ഏകദിന മത്സരങ്ങളും, 117 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളുമാണ് തന്റെ കരിയറിൽ കളിച്ചിട്ടുള്ളത്. പൂർണ്ണമായും 376 ട്വന്റി20 മത്സരങ്ങൾ കോഹ്ലിയുടെ ക്രിക്കറ്റ് കരിയറിൽ ഉൾപ്പെടുന്നു. അതേസമയം ബാബർ ആസാം 52 ടെസ്റ്റ് മത്സരങ്ങളും 117 ഏകദിനങ്ങളും 109 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ആകെ 258 ട്വന്റി20 മത്സരങ്ങളാണ് ബാബർ കളിച്ചിട്ടുള്ളത്. ഇതിൽ വിരാട് കോഹ്ലിയാണ് ബാബർ ആസമിനെക്കാൾ ട്വന്റി20 മത്സരങ്ങളിൽ കൂടുതൽ റൺസ് സ്വന്തമാക്കിയിട്ടുള്ള താരം. എന്നിരുന്നാലും കോഹ്ലിയേക്കാൾ കൂടുതൽ സെഞ്ചുറികൾ ട്വന്റി20 ക്രിക്കറ്റിൽ സ്വന്തമാക്കാൻ ആസമിന് സാധിച്ചിട്ടുണ്ട്.

തന്റെ ട്വന്റി20 കരിയറിൽ 11 സെഞ്ചുറികളാണ് ആസാം സ്വന്തമാക്കിയിട്ടുള്ളത്. 2016ൽ ആദ്യ ട്വന്റി20 സെഞ്ച്വറി സ്വന്തമാക്കിയ കോഹ്ലി ഇതുവരെ 8 സെഞ്ച്വറികൾ നേടിയിട്ടുണ്ട്. എന്നാൽ റൺസിന്റെ കാര്യത്തിലേക്ക് വന്നാൽ ബാബർ അസമിനെക്കാൾ ഒരുപാട് ഉയരത്തിലാണ് കോഹ്ലി. ഇതുവരെ 376 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള കോഹ്ലി 11,994 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. മറുവശത്ത് 288 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ബാബർ 10,424 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്.

Scroll to Top