എനിക്കും ടി :20 കളിക്കാൻ ഇഷ്ടം -അവനെ പോലെ കളിക്കണമെന്ന് ഗവാസ്‌ക്കാർ

ലോകക്രിക്കറ്റിൽ സുനിൽ ഗവാസ്‌ക്കർ വളരെ സുപരിചിത മുഖമാണ്. വളരെ ഏറെ ബാറ്റിംഗ് റെക്കോർഡുകൾ സ്വന്തം പേരിലാക്കിയ താരം ഇപ്പോൾ പ്രമുഖ ക്രിക്കറ്റ്‌ കമന്റേറ്ററും ഒപ്പം ക്രിക്കറ്റ്‌ നിരീക്ഷകനുമാണ്.പഴയകാല ക്രിക്കറ്റ്‌ താരങ്ങൾ പലരും ടി :ട്വന്റി ക്രിക്കറ്റിനോട് മുഖം തിരിച്ചതായി വെളിപ്പെടുത്തിയ സുനിൽ ഗവാസ്‌ക്കർ താൻ കുട്ടി ക്രിക്കറ്റ്‌ വളരെയേറെ ആരാധനയോടെ കാണുന്ന ഒരു താരമാണെന്നും വിശദീകരിച്ചു.

ഐപിൽ ഗവേർണിങ് കൗൺസിൽ ചെയർമാനായി സേവനം അനുഷ്ഠിച്ച ഗവാസ്‌ക്കാർ ടി :20 ക്രിക്കറ്റിൽ ആർക്ക് ഒപ്പം കളിക്കാനാണ് ആഗ്രഹിച്ചതെന്ന് തുറന്ന് പറയുകയാണിപ്പോൾ. മുൻ ഇന്ത്യൻ ഓപ്പണറുടെ വാക്കുകൾ ക്രിക്കറ്റ്‌ ലോകത്തും ചർച്ചയായി കഴിഞ്ഞു.ഇന്ന് ആധുനിക ക്രിക്കറ്റിലെ ഇതിഹാസമായ സൗത്ത്ആഫ്രിക്കൻ താരം ഡിവില്ലേഴ്‌സ് കാഴ്ചവെക്കുന്ന ബാറ്റിംഗ് പ്രകടനങ്ങൾ ആവർത്തിക്കാൻ താനും ആഗ്രഹിക്കുന്നു എന്നും ഗവാസ്‌ക്കർ വിശദീകരിക്കുന്നു.

“എന്റെ തലമുറയിലെ പല താരങ്ങളും ടി :20 ക്രിക്കറ്റിന് വലിയ സ്വീകാര്യത നൽകുന്നില്ല പക്ഷേ ഞാൻ വലിയൊരു ആരാധകനാണ്. മൂന്ന് മണിക്കൂറിനുള്ളിൽ മത്സരഫലം ലഭിക്കുമെന്നതാണ് എന്റെ ഏറ്റവും വലിയ പിന്തുണക്കുള്ള കാരണം. ആരെങ്കിലും കുട്ടി ക്രിക്കറ്റിൽ സ്വിച്ച് ഹിറ്റ്‌, റിവേഴ്സ് ഷോട്ട് ഒക്കെ കളിക്കുമ്പോയും കുറ്റൻ സിക്സറുകൾ പായിക്കുമ്പോയും ഞാൻ കമന്ററി സമയത്ത് കസേരയിൽ നിന്ന് പോലും ചാടി എഴുന്നേൽക്കുന്നത് കാണാമല്ലോ. അത്രത്തോളം കഴിവുകൾ ആ ഷോട്ട് കളിക്കാൻ വേണം. പലപ്പോഴും എ. ബി.ഡിവില്ലേഴ്‌സ് ബാറ്റിംഗ് ചെയ്യുന്നത് നെറ്റ്സിൽ പരിശീലനം നടത്തുന്നത് പോലെയാണ്. അദ്ദേഹത്തെ പോലെ ഏത് പന്തും മൈതാനത്തിന്റെ എല്ലാ മൂലയിലും പായിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു ” ഗവാസ്‌ക്കർ വാചാലനായി.

Previous articleകിവീസിനെതിരായ ഫൈനലിൽ ഇന്ത്യൻ ടീം തോൽക്കുമോ :ജൂൺ പതിനെട്ടിൽ നേരിട്ടത് എല്ലാം തോൽവികൾ
Next articleധോണിയെ കുറിച്ച് ഒരു വാക്ക് പറയാമോ ? റാഷിദ് ഖാന്റെ മറുപടി ഞെട്ടിച്ചല്ലോ എന്ന് ആരാധകർ