കിവീസിനെതിരായ ഫൈനലിൽ ഇന്ത്യൻ ടീം തോൽക്കുമോ :ജൂൺ പതിനെട്ടിൽ നേരിട്ടത് എല്ലാം തോൽവികൾ

IMG 20210604 080238

ക്രിക്കറ്റ്‌ ലോകം വളരെ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് കിവീസിന് എതിരായ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ. തുല്യ ശക്തികളുടെ പോരാട്ടത്തിൽ ആരാകും വിജയിക്കുക എന്നൊരു അകാംക്ഷ എല്ലാവരിലും ഏറെ സജീവമാണ്. ജൂൺ പതിനെട്ടിന് തന്നെ ഇംഗ്ലണ്ടിൽ തുടങ്ങുന്ന ഫൈനലിനുള്ള ഒരുക്കങ്ങൾ എല്ലാം ആരംഭിച്ച് കഴിഞ്ഞു. ടീമുകളെ ഇംഗ്ലണ്ടിൽ എത്തിക്കഴിഞ്ഞു. എട്ട് ദിവസത്തെ ക്വാറന്റൈനിലേക്ക് ടീം ഇന്ത്യ പ്രവേശിച്ചപ്പോൾ കിവീസ് ടീമിന് ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റ് മത്സര പരമ്പരയാണ് മുൻപിലുള്ളത്.

എന്നാൽ ക്രിക്കറ്റ്‌ ലോകത്തെ പ്രധാന ചർച്ചയായി മാറുകയാണ് ഫൈനൽ നടക്കുന്ന ജൂൺ പതിനെട്ടിന്റെ ചരിത്രം. ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരിൽ ആശങ്ക മാത്രം സമ്മാനിച്ച് ജൂൺ പതിനെട്ടിന് തോൽവികളുടെ ഓർമക്കൾ മാത്രമാണ് ഉള്ളത്. മുൻപ് ജൂൺ പതിനെട്ടിന് ഇന്ത്യൻ ടീം നിർണായക മത്സരങ്ങളിൽ കളിക്കാൻ ഇറങ്ങിയപ്പോൾ എല്ലാം അതിദയനീയ തോൽവിയായിരുന്നു ഫലം. സോഷ്യൽ മീഡിയയിലും ക്രിക്കറ്റ്‌ ആരാധകരിലും വലിയ ചർച്ചയായി മാറുകയാണ് ഇത്.

ഇതുവരെ ഐസിസി കിരീടങ്ങൾ ഒന്നും നേടിയിട്ടില്ലാത്ത കോഹ്ലിക്കും വരുന്ന ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ വളരെ പ്രധാനമാണ്.2017 ജൂൺ മാസം പതിനെട്ടിന് ഇന്ത്യൻ ടീം രണ്ടാം ചാമ്പ്യൻ ട്രോഫി കിരീടം ലക്ഷ്യമാക്കി ഫൈനലിൽ പാകിസ്ഥാനെതിരെ കളിക്കാൻ ഇറങ്ങി തോൽവി രുചിച്ചപ്പോൾ നായകനായി നിന്നത് കോഹ്ലിയും ഒപ്പം അന്നത്തെ ഫൈനൽ നടന്നത് ഇതേ ജൂൺ 18ന് എന്നതും ഇപ്പോൾ ചൂണ്ടികാട്ടുകയാണ് ആരാധകർ. ഒപ്പം ഇന്ത്യൻ ടീമിന്റെ ചരിത്രം പരിശോധിച്ചാൽ ആദ്യമായി ദുർബലരായ സിംബാബ്വെക്കെതിരെ ഒരു ടി :ട്വന്റി മത്സരത്തിൽ തോൽവി വഴങ്ങിയത് ഇതേ ജൂൺ പതിനെട്ടിന് എന്നതും ശ്രദ്ധേയം.2016 ജൂൺ 18ന് നടന്ന മത്സരത്തിൽ എതിർ ടീം ഉയർത്തിയ 170 റൺസ് ടോട്ടൽ മറികടക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞില്ല.

See also  "ഇപ്പോൾ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് ലോകകപ്പ് നേടണം"- രോഹിത് തന്‍റെ ലക്ഷ്യം തുറന്നുപറയുന്നു.
Scroll to Top