അവൻ ബാറ്റിങ്ങിന് ഇറങ്ങുന്നുണ്ടെങ്കിൽ എന്തുകൊണ്ട് നേരത്തെ ഇറങ്ങിയില്ല? ചോദ്യവുമായി സുനിൽ ഗവാസ്കർ

ഇന്നലെയായിരുന്നു ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ഏകദിന മത്സരം. മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തി ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കി. ആദ്യ മത്സരത്തിൽ ഒരു വിക്കറ്റിന് ബംഗ്ലാദേശ് വിജയിച്ചിരുന്നു. ബംഗ്ലാദേശ് ഉയർത്തിയ 271 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയുടെ പോരാട്ടം 266 റൺസിൽ അവസാനിച്ചു. മധ്യ ഓവറുകളിൽ ബൗളർമാർ കളിമറന്നതും ഇന്ത്യയുടെ ബാറ്റിങ് നിര നിരാശപ്പെടുത്തിയതുമാണ് ഇന്ത്യയുടെ പരാജയത്തിന് മുഖ്യ കാരണം.

ഇന്ത്യക്ക് കനത്ത തിരിച്ചടിയായി മാറിയത് രണ്ടാം ഓവറിൽ തന്നെ നായകൻ രോഹിത് ശർമ പരിക്ക് പറ്റി കളം വിട്ടതായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ ബാറ്റർമാർ പരാജയപ്പെട്ടതോടെ ഒമ്പതാം സ്ഥാനത്തായിരുന്നു നായകൻ ഇറങ്ങിയത്. ഒന്‍പതാമത് ഇറങ്ങിയ രോഹിത് ശർമ വെടിക്കെട്ട് പ്രകടനം നടത്തിയെങ്കിലും അതൊന്നും ഇന്ത്യയെ വിജയത്തിൽ എത്തിക്കാൻ സാധിച്ചില്ല. 28 പന്തിൽ 5 6 സിക്സറുകളും 3 ഫോറുകളും അടക്കം 51 റൺസ് ആണ് താരം നേടിയത്.

images 2022 12 08T094423.792

ഇപ്പോഴിതാ രോഹിത് ശർമക്ക് കുറച്ചുകൂടെ നേരത്തെ ബാറ്റിങ്ങിന് ഇറങ്ങാമായിരുന്നു എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.”പലർക്കും ഉണ്ടാകുന്ന കാര്യമാണ് രോഹിത് ബാറ്റ് ചെയ്യാൻ തീരുമാനിച്ചിട്ടും എന്തുകൊണ്ട് നേരത്തെ ഇറങ്ങിയില്ല എന്ന്. അവൻ ഒമ്പതാം നമ്പറിൽ ഇറങ്ങുന്നതിന് പകരം ഏഴാം നമ്പറിൽ എങ്കിലും ഇറങ്ങണമായിരുന്നു. എന്നാൽ എല്ലാവരും കരുതിയത് അക്ഷർ പട്ടേൽ നേരത്തെ എത്തിയതോടെ രോഹിത് കളിക്കില്ല എന്നായിരുന്നു. ഇന്ത്യൻ താരങ്ങളും അത് തന്നെയാണ് കരുതിയിരുന്നത്.

images 2022 12 07T220440.181 1

ദീപക്കും ശർദുലും എല്ലാം മോശം ഷോട്ട് കളിച്ച് അതുകൊണ്ടാണ് പുറത്തായത്. അക്ഷർ പട്ടേലിന് കുറച്ചുകൂടി ശ്രദ്ധയോടെ കളിക്കാൻ രോഹിത് നേരത്തെ ബാറ്റിംഗിന് ഇറങ്ങുന്നുണ്ടായിരുന്നെങ്കിൽ സാധിക്കുമായിരുന്നു. അങ്ങനെ ആണെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു. രോഹിത് ബാറ്റിംഗിന് ഇറങ്ങുമ്പോൾ ഇന്ത്യക്ക് ജയം ബുദ്ധിമുട്ടായ രീതിയിലായിരുന്നു. എന്നാൽ അവൻ ഏഴാമനായി ഇറങ്ങുകയായിരുന്നെങ്കിൽ വിജയ സാധ്യത കൂടുതൽ എളുപ്പമാകുമായിരുന്നു.”- ഗവാസ്കർ പറഞ്ഞു.

Previous articleഅർഹതയുള്ള പല താരങ്ങളും ഇപ്പോഴും ടീമിന് പുറത്ത്, ഇനിയും സഞ്ജുവിനെ പുറത്താക്കരുത്; സഞ്ജുവിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം.
Next articleസഞ്ചു സാംസണ്‍ ക്യാപ്റ്റന്‍. രഞ്ജി ട്രോഫി ടീം പ്രഖ്യാപിച്ചു.