ഓപ്പണിങ്ങിൽ ഈ മാറ്റം അനിവാര്യം :നിർദ്ദേശവുമായി സുനിൽ ഗവാസ്ക്കർ

പ്രഥമ ഐസിസി ലോക ടെസ്റ്റ് ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിൽ വളരെ ഏറെ മാറ്റങ്ങൾക്ക് സാധ്യത. ഫൈനലിലെ തോൽവിക്ക് പിന്നാലെ വരാനിരിക്കുന്ന പ്രധാന ടെസ്റ്റ് പരമ്പരകളിൽ ബാറ്റിങ് ഓർഡറിൽ ചില മാറ്റങ്ങളാണ് ടീം മാനേജ്മെന്റ് വിശദമായി ആലോചിക്കുന്നത്. കിവീസിന് എതിരെ ഫൈനലിൽ ബാറ്റിങ് നിര 2 ഇന്നിങ്സിലും കുറഞ്ഞ സ്കോറിൽ പുറത്തായത് ടീം ഇന്ത്യയെയും ആരാധകരെയും വളരെ നിരാശയിലാക്കി. പൂജാര അടക്കമുള്ള താരങ്ങൾ സ്ഥിരതയോടെ കളിക്കുന്നില്ല എന്നുള്ള ചില വിമർശനങ്ങളും ഇപ്പോൾ ശക്തമാണ്. എന്നാൽ ഓപ്പണിങ്ങിൽ രോഹിത് ശർമ ഭേദപെട്ടെ പ്രകടനം എല്ലാ ടെസ്റ്റിലും കാഴ്ചവെക്കുമ്പോൾ മറ്റൊരു ഓപ്പണർ കൂടിയായ ഗില്ലിനെ മാറ്റണം എന്നൊരു ആവശ്യം ശക്തമാണ്.

ശുഭ്മാൻ ഗില്ലിനെ മാറ്റി പകരം മായങ്ക് അഗർവാളിനെ ഓപ്പണിങ് സ്ഥാനത്തേക്ക് തിരികെ വിളിക്കണം എന്ന ആവശ്യത്തിന് ബലം നൽകുകയാണ് ഇതിഹാസ താരം സുനിൽ ഗവാസ്ക്കറിന്റെ വാക്കുകൾ . ഗിൽ ഇപ്പോഴും തന്റെ ബാറ്റിംഗിലെ ചില പ്രശ്നങ്ങൾ പരിഹരിച്ചിട്ടില്ല എന്ന് വിശദമാക്കിയ ഗവാസ്ക്കർ ഇനി മായങ്ക് അഗർവാളിന് ഒരു അവസരം കൂടി വരുന്ന ഇംഗ്ലണ്ട് പരമ്പരയിൽ നൽകണമെന്ന് ആവശ്യപെട്ടു .മായങ്ക് അഗർവാൾ ഏറെ മികച്ചൊരു ഓപ്പണിങ് ബാറ്റ്‌സ്മാണെന്ന് അഭിപ്രായപെട്ട താരം ഗില്ലിന് ചില പ്രധാന കാര്യങ്ങൾ കരിയറിൽ ഉറപ്പാക്കുവാനുണ്ട് എന്നും വിശദമാക്കി.

“എന്റെ അഭിപ്രായത്തിൽ മായങ്ക് മികച്ച ഒരു ഓപ്പണറാണ്.അവൻ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറിയടിച്ചിട്ടുണ്ട്. ഇപ്പോൾ ചില സൂചനകൾ പ്രകാരം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ചില സന്നാഹ മത്സരങ്ങൾ കൂടി ഇന്ത്യൻ ടീം കളിക്കും. ഇതിൽ നിന്നും രോഹിത് മാറി നിൽക്കണം. അദ്ദേഹം ടീമിൽ സ്ഥാനം ഉറപ്പിച്ച ബാറ്റ്‌സ്മാനാണ്. ഗിൽ :മായങ്ക് ഇരുവരെയും പരീക്ഷിക്കാൻ ഇത് ടീം മാനേജ്മെന്റിനെ സഹായിക്കും. ഗിൽ ഇപ്പോഴും ഫുട് വർക്കിൽ ചില പ്രശ്നം നേരിടുന്ന താരമാണ്.ബൗളിന്റെ ലൈനിന് കുറുകെ കളിച്ചാണ് അവൻ സ്ഥിരമായി പുറത്താകുന്നത്. മിക്ക പന്തുകളും ഫ്രണ്ട് ഫുട്ടിൽ കളിക്കാനാണ് അവന്റെ പ്ലാൻ. ഇനിയും ബാക്ക്ഫുട്ടിലെ കളിയിൽ അവൻ പുരോഗതി നേടിയില്ലേൽ അത് കനത്ത തിരിച്ചടിയാകും “ഗവാസ്ക്കർ അഭിപ്രായം വിശദമാക്കി