ചരിത്ര നേട്ടവുമായി സ്റ്റീവന്‍ സ്മിത്ത് ; പിന്നിലായത് സംഗകാരയും സച്ചിനും

പാക്കിസ്ഥാനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഓസ്ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്ത്. ഏറ്റവും വേഗത്തില്‍ 8000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടമാണ് ഓസ്ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. ഹസ്സന്‍ അലിയെ ബൗണ്ടറി കടത്തിയാണ് 85ാം ടെസ്റ്റിലെ 151ാം ഇന്നിംഗ്സില്‍ സ്റ്റീവന്‍ സ്മിത്ത് ഈ റെക്കോഡ് നേടിയത്.

151 ഇന്നിംഗ്സില്‍ ഈ റെക്കോഡ് നേടിയ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗകാരയുടെ റെക്കോഡാണ് മറികടന്നത്. 154 ഇന്നിംഗ്സില്‍ 8000 റണ്‍സ് പിന്നിട്ട സച്ചിനാണ് സംഗകാരക്ക് പിന്നില്‍. 8000 ത്തിലധികം ടെസ്റ്റ് റണ്‍സ് നേടുന്ന 33ാമത്തെ താരവും ഏഴാമത്തെ ഓസ്ട്രേലിയന്‍ താരവുമാണ്.

20220324 213511

റിക്കി പോണ്ടിങ്, അലൻ ബോർഡർ, സ്റ്റീവ് വോ, മൈക്കൽ ക്ലാർക്ക്, മാത്യൂ ഹെയ്ഡൻ, മാർക്ക് വോ എന്നിവരാണ് സ്റ്റീവ് സ്മിത്തിന് മുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ 8000 റൺസ് നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ. 60 നു മുകളില്‍ ശരാശരിയില്‍ ഈ നാഴികകല്ല് പിന്നിടുന്ന ആദ്യ താരം എന്ന പ്രത്യേകത കൂടിയുണ്ട്.

336472

2010 ല്‍ പാക്കിസ്ഥാനെതിരെ ലെഗ് ബ്രേക്ക് ബൗളറായാണ് സ്റ്റീവന്‍ സ്മിത്ത് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ഇപ്പോഴിതാ ടെസ്റ്റ് കരിയറില്‍ 27 സെഞ്ചുറികളുമായി ഓസ്ട്രേലിയന്‍ ചരിത്രത്തിലെ ഇതിഹാസ താരങ്ങളില്‍ ഒരാളായി മാറുകയാണ് സ്റ്റീവന്‍ സ്മിത്ത്.

Previous articleകരീബയന്‍ കരുത്ത് കടപുഴുകി വീണു. ഉമ്രാന്‍ മാലിക്കിന്‍റെ പന്തില്‍ പടിച്ചു നില്‍ക്കാനാവാതെ നിക്കോളസ് പൂരന്‍
Next articleഎന്തുകൊണ്ടാണ് ധോണി നായകസ്ഥാനം ഒഴിഞ്ഞത്. ജഡേജ എങ്ങനെ ക്യാപ്റ്റനായി. രഹസ്യം വെളിപ്പെടുത്തി ചെന്നൈ സി.ഈ.ഓ