കരീബയന്‍ കരുത്ത് കടപുഴുകി വീണു. ഉമ്രാന്‍ മാലിക്കിന്‍റെ പന്തില്‍ പടിച്ചു നില്‍ക്കാനാവാതെ നിക്കോളസ് പൂരന്‍

ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ എല്ലാ ടീമുകളും അവസാന ഘട്ട ഒരുക്കത്തിലാണ്. കഴിഞ്ഞ സീസണില്‍ വെറും 3 മത്സരങ്ങള്‍ മാത്രം കളിച്ച് അവസാന സ്ഥാനത്താണ് സണ്‍റൈസേഴ്സ് ഹൈദരബാദ് ഫിനിഷ് ചെയ്തത്. മേഗാ ലേലത്തിനു മുന്നോടിയായി കെയിന്‍ വില്യംസണ്‍, അബ്ദുള്‍ സമദ്, ഉമ്രാന്‍ മാലിക്ക് എന്നിവരെയാണ് നിലനിര്‍ത്തിയത്.

കഴിഞ്ഞ സീസണിലെ മോശം ഫോമിനിടയിലും ഹൈദരബാദിനു പ്രതീക്ഷ നല്‍കിയ താരമായിരുന്നു ഉമ്രാന്‍ മാലിക്ക്. മത്സരങ്ങളില്‍ സ്ഥിരമായി 150 കി.മീ വേഗത്തില്‍ പന്തെറിഞ്ഞ താരം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഐപിഎല്ലിലെ മികച്ച പ്രകടനം 2021 ടി20 ലോകകപ്പിലെ നെറ്റ് ബോളറായും താരത്തിനു ഇടം നേടി കൊടുത്തു.

Umran Malik

ഐപിഎല്ലിനു മുന്നോടിയായുളള പരിശീലനത്തില്‍ ഉമ്രാന്‍ മാലിക്കിന്‍റെ പന്തുകള്‍ ശ്രദ്ധ നേടിയിരുന്നു. പേസും ബൗണ്‍സുമായി വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ താരം നിക്കോളസ് പൂരനെ കുഴപ്പിക്കുന്നതും പിന്നീട് പുറത്താക്കുന്നതും ഏറെ വൈറലായി മാറിയിരുന്നു. പുതിയ സീസണിലേക്കായി ബൗളിംഗ് പരിശീലകനായി എത്തിയ ഡെയ്ല്‍ സ്റ്റെയ്ന്‍റെ മേല്‍നോട്ടത്തിലാണ് താരം പരിശീലനം നടത്തുന്നത്.

സണ്‍റൈസേഴ്സ് ഹൈദരബാദിന്‍റെ ആദ്യത്തെ പോരാട്ടം മാര്‍ച്ച് 29 ന് രാജസ്ഥാനെതിരെയാണ്. കഴിഞ്ഞ സീസണില്‍ ഡേവിഡ് വാര്‍ണറെ ഹൈദരബാദ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയതും, പിന്നീട് പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്താനതും ഏറെ വിവാദമായിരുന്നു