ഐപിൽ പതിനാലാം സീസണിലെ ഏറ്റവും വാശിയേറിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് സീസണിലെ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി .ഇന്നലെ നടന്ന ബാറ്റിങ്ങിന് അനുകൂലമായ ഡൽഹിയിലെ റണ്ണൊഴുകും പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 218 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും നാല് വിക്കറ്റിന് ജയിക്കാന്‍ മുംബൈക്കായി. മത്സരത്തിൽ അവസാന ഓവറില്‍ മുംബൈ ഇന്ത്യൻസ് ടീമിന് ജയിക്കാൻ 16 റൺസ് വേണമെന്നിരിക്കെ പൊള്ളാർഡ് ടീമിന് വിജയം സമ്മാനിച്ചു . 34 പന്തിൽ 87 റൺസ് അടിച്ച പൊള്ളാർഡ് കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടി .
അതേസമയം മത്സരത്തിൽ ഏറെ നിർണായകമായത് എന്‍ഗിഡിയുടെ അവസാന ഓവറാണ് .എന്‍ഗിഡി എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ റൺസ് നേടുവാൻ കഴിഞ്ഞില്ല .
തുടർന്ന് 2 പന്തിൽ ഫോർ പിറന്നു .നാലാം പന്തിലും പൊള്ളാർഡ് റൺസ് അടിച്ചില്ല .
അഞ്ചാം പന്തിൽ പൊള്ളാർഡ് സിക്സ് അടിച്ചതോടെ അവസാന പന്തിൽ 2 റൺസ് നേടണം എന്ന അവസ്ഥയായി .
ഈ സമയം ചെന്നൈ നായകൻ ധോണി ഒരുക്കിയ ഫീൽഡ് പ്ലേസ്മെന്റാണിപ്പോൾ ഏറെ ചർച്ചയാവുന്നത് .ധോണിക്ക് അവസാന പന്തിൽ തെറ്റി എന്നാണ് പല ആരാധകരുടെയും അഭിപ്രായം .
അവസാന പന്തിൽ എന്‍ഗിഡിയുടെ യോര്‍ക്കര്‍ ലോങ് ഓണിലേക്ക് തട്ടിയിട്ട പൊള്ളാര്‍ഡ് അനായാസമായി രണ്ട് റണ്‍ ഓടിയെടുത്തു. ഡീപ് ഫീല്‍ഡര്‍ പരമാവധി ശ്രമിച്ചെങ്കിലും പൊള്ളാര്‍ഡ് രണ്ട് റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. അവസാന പന്തില്‍ സിംഗിള്‍ സാധ്യത ഒഴിവാക്കാന്‍ ഫീല്‍ഡറെ നിര്‍ത്താതെ സ്‌പ്രെഡ് ഫീല്‍ഡിങ് ശൈലിയാണ് ധോണി ഉപയോഗിച്ചത് .അതാണിപ്പോൾ ടീമിന് തിരിച്ചടിയായത് എന്നാണ് വിമർശനം . ഇപ്പോൾ ഇക്കാര്യത്തിൽ അഭിപ്രായം തുറന്ന് പറയുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ് .
അവസാന പന്തിലെ ഫീല്‍ഡിങ് പൊസിഷന്‍ കണ്ട് ഒരിക്കലും ഞങ്ങൾ അത്ഭുതപ്പെട്ടില്ല. പൊള്ളാര്‍ഡ് മികച്ച ടൈമിങ് കണ്ടെത്തുന്ന താരമാണ്. അവന്‍ എന്താണ് അവസാന പന്തിൽ ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല .അതിനാൽ തന്നെ ഞങ്ങൾ ഒരു ഔട്ട് പ്രതീക്ഷിച്ചു .അവസാന പന്ത് എന്നതിലുപരിയായി മറ്റ് പല കാര്യങ്ങളും ശ്രദ്ധിക്കാന്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം ” കോച്ച് നയം വ്യക്തമാക്കി .