സീസൺ പാതിവഴിയിൽ നായക സ്ഥാനം തെറിച്ച് വാർണർ :പട്ടികയിൽ സംഗക്കാര മുതൽ കാർത്തിക് വരെ

ഐപിഎല്ലിലെ പതിനാലാം സീസണിൽ
സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിനെ
ശേഷിക്കുന്ന മത്സരങ്ങളിൽ നയിക്കുക കിവീസ് താരം കെയ്ൻ വില്യംസൺ ആയിരിക്കും.ഓപ്പണർ ഡേവിഡ് വാർണർക്ക് നായക സ്ഥാനം  നഷ്ടമായപ്പോൾ കിവീസ് നായകൻ വില്യംസൺ ടീമിനെ നയിക്കുമെന്നാണ് ഹൈദരാബാദ് മാനേജ്‌മന്റ് അറിയിച്ചത് .

ഐപിൽ സീസണിന്റെ പാതിവഴിയിൽ  ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകുന്ന അഞ്ചാമത്തെ പ്രമുഖ താരമാണ് ഡേവിഡ് വാർണർ .മുൻപ് 2013 ഐപിൽ സീസണിൽ മുംബൈ ഇന്ത്യൻസ് അവരുടെ നായകൻ റിക്കി പോണ്ടിങ് മാറ്റി ഓപ്പണർ  രോഹിത് ശർമയെ പകരം നായകനാക്കിയിരുന്നതാണ്  ഈ പട്ടികയിലെ പ്രധനപെട്ടത് .രോഹിത്തിന്   ആദ്യ സീസണില്‍ തന്നെ  മുംബൈയെ  ചാംപ്യന്‍മാരാവാന്‍ കഴിഞ്ഞു. അവരുടെ  ഐപിഎല്ലിലെ ആദ്യ കിരീടം  കൂടിയായിരുന്നു അത് . പിന്നീട് നാല്  തവണ കൂടി മുംബൈക്ക് ട്രോഫി സമ്മാനിച്ച രോഹിത് ഇപ്പോഴും ക്യാപ്റ്റൻസി  റോളില്‍ തുടരുകയാണ്.

സമാനരീതിയിൽ 2014  ഐപിൽ സീസണിൽ  ഇന്ത്യന്‍ ഓപ്പണര്‍  ധവാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം  ക്യാപ്റ്റൻസി റോളിൽ നിന്ന്  നീക്കി . പകരം വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡാരന്‍ സമിക്കായിരുന്നു ചുമതല ലഭിച്ചത്.  യുഎഇയില്‍ നടന്ന കഴിഞ്ഞ ഐപിഎല്ലിനിടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ നായകസ്ഥാനം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ ദിനേശ് കാര്‍ത്തിക് ഒഴിഞ്ഞിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള നിര്‍ണായക മത്സരത്തിന് മുമ്പായിരുന്നു കാര്‍ത്തിക് നായകസ്ഥാനം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാൻ മോർഗന് നൽകിയത്  . ഈ സീസണിലും കൊൽക്കത്ത ടീമിനെ നയിക്കുന്നത് മോർഗൻ തന്നെയാണ്