പഞ്ചാബിന്‍റെ പ്ലേയോഫ് സ്വപ്നങ്ങള്‍ക്ക് കരിനിഴല്‍. കെല്‍ രാഹുല്‍ ആശുപത്രിയില്‍

പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ കെല്‍ രാഹുല്‍ ആശുപത്രിയില്‍. കഠിനമായ വയറുവേദന അനുഭവിച്ച താരത്തിനു മരുന്ന് കൊടുത്തിട്ടും പ്രതികരിക്കാത്തതിനാല്‍ എമര്‍ജന്‍സി റൂമിലേക്ക് മാറ്റിയെന്നും പിന്നീട് താരത്തിന് അപ്പെന്‍ഡിക്സ് ആണെന്ന് കണ്ടത്തിയതായി പഞ്ചാബ് കിംഗ്സ് അറിയിച്ചു.

ശസ്ത്രക്രിയക്ക് വിധേയനാകുന്ന താരത്തിനു കുറച്ച് മത്സരങ്ങള്‍ നഷ്ടമാകും. പ്ലേയോഫ് സ്വപ്നം കാണുന്ന പഞ്ചാബിനു ഇത് വന്‍ തിരിച്ചടിയാണ്. 7 മത്സരങ്ങളില്‍ നിന്നും 4 അര്‍ദ്ധസെഞ്ചുറി നേടി 331 റണ്‍സുമായി തകര്‍പ്പന്‍ ഫോമിലാണ് രാഹുല്‍.

കെല്‍ രാഹുലിന്‍റെ അസാന്നിധ്യത്തില്‍ മായങ്ക് അഗര്‍വാള്‍ ടീമിനെ നയിക്കും എന്നാണ് സൂചന. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് പഞ്ചാബിന്‍റെ മത്സരം.