❛മഹേന്ദ്ര ജാലവുമായി❜ ശ്രീകാര്‍ ഭരത്. തകര്‍പ്പന്‍ ക്യാച്ചിനു ശേഷം തകര്‍പ്പന്‍ റിവ്യൂ.

ഇന്ത്യ :ന്യൂസിലാൻഡ് ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ ആവേശകരമായി മൂന്നാം ദിനത്തിൽ പുരോഗമിക്കുകയാണ്. ടോസ് നേടി ബാറ്റിങ് എടുത്ത ഇന്ത്യൻ ടീമിന് പ്രതീക്ഷിച്ച ഒരു സ്കോറിലേക്ക് എത്തുവാൻ കഴിഞ്ഞില്ല. മറുപടി ബാറ്റിങ്ങിൽ കിവീസ് ടീം വളരെ മികച്ച പ്ലാനിൽ ബാറ്റ് വീശിയപ്പോൾ ഏറെ പ്രശസ്തി നേടിയിട്ടുള്ള ഇന്ത്യൻ സ്പിൻ ബൗളർമാരടക്കം നിരാശപെടുത്തിയത് ചർച്ചയായി മാറി.

കൂടാതെ ഈ ഒരു ഫ്ലാറ്റ് വിക്കറ്റിൽ അതിവേഗം വിക്കറ്റുകൾ വീഴ്ത്താനും ഇന്ത്യൻ ടീമിന് സാധിക്കുന്നില്ല എന്നതും ശ്രദ്ധേയം. മൂന്നാം ദിനം ആദ്യം ഓപ്പണർ വിൽ യങ്ങിന്‍റെ വിക്കറ്റ് നഷ്ടമായെങ്കിലും സീനിയർ താരം ലാതമിന്‍റെ തകര്‍പ്പന്‍ പ്രകടനം കിവീസ് ടീമിന് വളരെ സഹായകമായി.

331050

മൂന്നാം ദിനത്തെ കളിയിൽ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ പരിക്ക് കാരണം കളിച്ചില്ലാ. വിക്കറ്റ് കീപ്പിങ്ങ് ജോലി ചെയ്തത് പകരക്കാരനായ യുവ വിക്കറ്റ് കീപ്പർ കെ. എസ്‌ ഭരത്താണ്. ലഭിച്ച സുവര്‍ണാവസരം ഇരു കൈയ്യും നീട്ടി ഭരത് സ്വീകരിച്ചു. ഇന്ത്യൻ ടീമിന് ലഭിച്ച ആദ്യത്തെ വിക്കറ്റിൽ നിർണായക പങ്കും താരം വഹിച്ചു.

331054

89 റൺസ്‌ അടിച്ച യങ് വിക്കറ്റിന് പിന്നിൽ കെ. എസ്‌ ഭരത്തിന്‍റെ കൈകളിൽ ഒതുങ്ങി എങ്കിലും ഓൺ ഫീൽഡ് വിക്കറ്റ് കീപ്പർ ഔട്ട്‌ സമ്മതിച്ചില്ല. എന്നാൽ കിവീസ് ബാറ്റ്‌സ്മാൻ ബാറ്റിൽ ബൗൾ കൊണ്ടത് ഉറപ്പിച്ച ഭരത്ത് ഡി.ആർ. എസ്‌. റിവ്യൂ എടുക്കാനായി ക്യാപ്റ്റൻ രഹാനെക്കും അശ്വിനും നിർദ്ദേശം നൽകി. ശേഷം മൂന്നാം അമ്പയർ റിവ്യൂവിൽ ഔട്ട്‌ വിധിച്ചത് ഇന്ത്യൻ ക്യാമ്പിൽ വമ്പൻ ഒരു ആവേശമായി മാറി. ഇന്ത്യൻ താരങ്ങൾ എല്ലാം യുവ താരത്തെ അഭിനന്ദിച്ചത് നമുക്ക് കാണുവാൻ സാധിച്ചു

Previous articleസെലക്ഷനിൽ തർക്കം :ക്യാപ്റ്റന്‍സി ഒഴിഞ്ഞു ക്രുണാല്‍ പാണ്ട്യ
Next articleന്യൂസിലന്‍റിന്‍റെ ചെറുത്തു നില്‍പ്പിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. സ്പിന്‍ കരുത്തില്‍ ഇന്ത്യക്ക് ലീഡ്.