ന്യൂസിലന്‍റിന്‍റെ ചെറുത്തു നില്‍പ്പിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. സ്പിന്‍ കരുത്തില്‍ ഇന്ത്യക്ക് ലീഡ്.

331070

ന്യൂസിലന്‍റിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സ്. വെളിച്ചകുറവ് കാരണം നേരത്തെ നിര്‍ത്തിയ മത്സരത്തില്‍ ഒരു റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് നഷ്ടമായത്. ആദ്യ ഇന്നിംഗ്സില്‍ ന്യൂസിലന്‍റിനെ 296 റണ്‍സില്‍ പുറത്താക്കിയ ഇന്ത്യ 49 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി.

രണ്ടാം ഇന്നിംഗ്സില്‍ രണ്ടാം ഓവറില്‍ കെയ്ല്‍ ജയ്മിസണ്‍ ശുഭ്മാന്‍ ഗില്ലിന്‍റെ വിക്കറ്റ് തെറിപ്പിച്ചു ന്യൂസിലന്‍റിനു മികച്ച തുടക്കം നല്‍കി. 4 റണ്ണുമായി മായങ്ക് അഗര്‍വാളും 9 റണ്ണുമായി ചേത്വേശര്‍ പൂജാരയുമാണ് ക്രീസില്‍.

331088

നേരത്തെ മികച്ച രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ന്യൂസിലന്‍റ് വമ്പന്‍ ലീഡ് നേടുമെന്ന് തോന്നിച്ചെങ്കിലും ആക്ഷര്‍ പട്ടേല്‍ നയിച്ച സ്പിന്‍ കൂട്ടുകെട്ട് ഇന്ത്യയെ രക്ഷിച്ചു. അവസാന ഒൻപതു വിക്കറ്റുകൾ 99 റൺസിനിടെ നഷ്ടമാക്കിയാണ് ന്യൂസീലൻഡ് 296 റൺസിൽ ഒതുങ്ങിയത്. അക്ഷർ പട്ടേൽ 34 ഓവറിൽ 62 റൺസ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. രവിചന്ദ്രൻ അശ്വിൻ മൂന്നും ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മൂന്നാം ദിനത്തില്‍ ആദ്യം 89 റണ്‍സ് നേടിയ വില്‍ യങ്ങാണ് ആദ്യം പുറത്തായത്. സ്കോര്‍ 151 ല്‍ നില്‍കെ രവിചന്ദ്രന്‍ അശ്വിനാണ് കിവീസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്. വിക്കറ്റിന് പിന്നില്‍ യുവതാരം ശ്രീകര്‍ ഭരത്തിന്റെ ഉജ്വല ക്യാച്ചും റിവ്യൂയും കാരണം ആദ്യ വിക്കറ്റ് നേടാന്‍ കാരണമായി.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിഞ്ഞതോടെ വിക്കറ്റുകള്‍ വീഴാന്‍ തുടങ്ങി. ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (64 പന്തിൽ 18), റോസ് ടെയ്‍ലർ (28 പന്തിൽ 11), ഹെൻറി നിക്കോൾസ് (2), രചിൻ രവീന്ദ്ര (23 പന്തിൽ 13), ടോം ബ്ലണ്ടൽ (94 പന്തിൽ 13), ടിം സൗത്തി (13 പന്തിൽ അഞ്ച്), വില്യം സോമർവിൽ (52 പന്തിൽ ആറ്) എന്നിവർക്ക് ചെറിയ സ്കോറില്‍ പുറത്തായത് ന്യൂസിലന്‍റിനു തിരിച്ചടിയായി. ജയ്മിസണ്‍ 23 റണ്‍സ് നേടി.

331048 1

തുടക്കം മുതല്‍ ഇന്ത്യന്‍ ബോളര്‍മാരെ ചെറുത്ത് നിന്ന് ന്യൂസിലന്‍ഡിനായി പോരാടാന്‍ ടോം ലാഥത്തിനായിരുന്നു. പക്ഷെ അക്സറിന്റെ തന്ത്രം ലാഥത്തിന്റെ സെഞ്ചുറി നിഷേധിച്ചു. മുന്നോട്ടെത്തി ഷോട്ടിന മുതിര്‍ന്ന ലാഥത്തിന് പിഴച്ചു. നിമിഷ നേരംകൊണ്ട് സ്റ്റമ്പ് ചെയ്യാന്‍ വിക്കറ്റ് കീപ്പര്‍ ഭരത്തിന് സാധിച്ചു. 282 പന്തില്‍ 10 ഫോറുകളുടെ അകമ്പടിയോടെയാണ് ലാഥം 95 റണ്‍സ് നേടിയത്

Scroll to Top