ലങ്കൻ ക്രിക്കറ്റ്‌ തകരുവാൻ കാരണം അവർ നാല് താരങ്ങൾ :മുരളിയുടെ വിമർശനം ചർച്ചയാകുന്നു

IMG 20210720 164636

ശ്രീലങ്കൻ ക്രിക്കറ്റ്‌ എക്കാലവും ഏതൊരു എതിരാളികളും ഭയപ്പെട്ടിരുന്ന സംഘമാണ് ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും മികച്ച പ്രകടനത്തോടെ തിളങ്ങിയ ചരിത്രമുള്ള ലങ്കൻ ടീമിന്റെ ഇപ്പോഴത്തെ മോശം അവസ്ഥയിൽ പല ആരാധകരും ഒപ്പം ക്രിക്കറ്റ് പ്രേമികളും നിരാശയിലാണ്.പല യുവ താരങ്ങളെയും ഒപ്പം പുതുമുഖ ക്രിക്കറ്റ്‌ താരങ്ങളെയും ടീമിൽ പല തവണ പരീക്ഷിച്ചെങ്കിലും ഇന്നത്തെ ലങ്കൻ ടീം എല്ലാ മത്സരങ്ങളിലും മോശം പ്രകടനം ബാറ്റിങ്ങിലും ബൗളിങ്ങിലും വീണ്ടും ആവർത്തിക്കുന്നതിലെ നിരാശ തുറന്ന് പറയുകയാണ് മുൻ ലങ്കൻ ഇതിഹാസ താരം മുത്തയ്യ മുരളീധരൻ.

കേവലം നാല് മുതിർന്ന താരങ്ങൾ ലങ്കൻ ക്രിക്കറ്റിലെ 37 താരങ്ങളുടെ കരിയറിനെ പോലും അപകടത്തിലാക്കുന്നുവെന്നും അഭിപ്രായപ്പെട്ട മുരളീധരൻ പ്രതിഫല തർക്കത്തെ തുടർന്ന് താരങ്ങൾ പലരും ശ്രീലങ്കൻ ദേശീയ ടീമിൽ നിന്നും മാറി നിൽക്കുന്ന അവസ്ഥയെ രൂക്ഷമായി വിമർശിച്ചു.എന്നാൽ മുരളീധരൻ തന്റെ അഭിപ്രായത്തിൽ തങ്ങളെ തെറ്റിദ്ധരിച്ച് എന്ന് ചൂണ്ടികാട്ടി പ്രധാന താരങ്ങളായ ദിമുത് കരുണരത്ന, മാത്യൂസ് എന്നിവരർ താരത്തിന് കത്തയച്ചതും ഏറെ വിവാദം സൃഷ്ടിച്ച് കഴിഞ്ഞു.ആരൊക്കെയോ മുരളീധരനെ തെറ്റിധരിപ്പിച്ചതാണ് എന്ന് പറഞ്ഞ താരങ്ങൾ ബോർഡുമായി എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

“ആരാണ് താങ്കൾക്ക് ഇത്തരത്തിൽ ഒരു കാര്യം പറഞ്ഞ് തന്നത്.വാർഷിക കരാർ സംബന്ധിച്ച് നിലവിൽ പണമാണ് എല്ലാ താരങ്ങൾക്കും പ്രശ്നമെന്നുള്ള തരം വാക്കുകൾ വാസ്തവവിരുദ്ധമാണ്.ഒരു കാലത്തും ബോർഡും ലങ്കൻ ക്രിക്കറ്റ്‌ ടീമിലെ താരങ്ങളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കരുത് എന്ന് മനസ്സിൽ ആഗ്രഹിക്കുന്നവർ പറഞ്ഞ കാര്യങ്ങളാണ് നിങ്ങൾ ഇപ്പോൾ ഏറെ പരസ്യമാക്കി കഴിഞ്ഞത്.”ഇരുവരും അഭിപ്രായം വിശദമാക്കി.

അതേസമയം ഇന്ത്യക്ക് എതിരായ പരമ്പര ആരംഭിക്കും മുൻപാണ് ലങ്കൻ ബോർഡ്‌ മുൻപോട്ട് വെച്ച വാർഷിക കരാറിൽ ഒപ്പിടാൻ മാത്യൂസ് ഒഴികെ എല്ലാം ലങ്കൻ താരങ്ങളും തയ്യാറായത്. വരാനിരിക്കുന്ന ലോകകപ്പ് ടീമിലേക്ക് അടക്കം പരിഗണന നൽകിയിരുന്ന മാത്യൂസ് വിരമിക്കുമോ എന്നുള്ള ആശങ്കയിലാണ് ആരാധകർ.

Scroll to Top