ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഗംഭീര തിരിച്ച് വരവ് നടത്തി ലങ്കൻ ടീം. മത്സരത്തിന്റെ നാലാം ദിനത്തിൽ പന്തും കൊണ്ടും ബാറ്റ് കൊണ്ടും ലങ്കൻ ടീം തിളങ്ങിയപ്പോൾ ചരിത്രപരമായ ഇന്നിങ്സ് ജയമാണ് ശക്തരായ ഓസ്ട്രേലിയക്ക് എതിരെ ലങ്ക നേടിയത്. ഇന്നിങ്സിനും 39 റൺസിനും ജയം സ്വന്തമാക്കിയ ലങ്ക രണ്ട് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര 1-1ന് സമനിലയിലാക്കി. നേരത്തെ ആദ്യത്തെ ടെസ്റ്റിൽ ഓസ്ട്രേലിയയാണ് ജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയുടെ 364 റൺസിന് പകരം ഒന്നാം ഇന്നിങ്സിൽ 554 റൺസ് നേടി 190 റൺസിന്റെ വമ്പൻ ലീഡ് കരസ്ഥമാക്കിയ ലങ്ക രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയെ വെറും 151 റൺസിൽ വീഴ്ത്തി. ഒരൊറ്റ സെക്ഷനിൽ 9 ഓസ്ട്രേലിയൻ വിക്കറ്റുകൾ വീഴ്ത്തിയാണ് ലങ്കൻ ടീം ഐതിഹാസിക ജയം സ്വന്തമാക്കിയത്.
ഒന്നാം ഇന്നിങ്സിൽ 6 വിക്കറ്റ് വീഴ്ത്തിയ പ്രഭാത് ജയസൂര്യ രണ്ടാമത്തെ ഇന്നിംഗ്സിലും ആറ് വിക്കറ്റുകൾ വീഴ്ത്തി.16 ഓവറിൽ 59 റൺസ് മാത്രം വഴങ്ങിയാണ് താരം രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റുകൾ വീഴ്ത്തിയത്. നേരത്തെ ഒന്നാം ഇന്നിങ്സിൽ ടോപ് ഓർഡർ വിക്കറ്റുകൾ നഷ്ടമായ ലങ്കക്ക് കരുത്തായി മാറിയത് ദിനേശ് ചണ്ഡിമലിന്റെ ഡബിൾ സെഞ്ചുറി പ്രകടനമാണ്.
ഓസ്ട്രേലിയക്ക് എതിരായ ഒരു ലങ്കൻ താരത്തിന്റെ ഏറ്റവും ടെസ്റ്റ് ഉയർന്ന ടെസ്റ്റ് സ്കോർ എന്നുള്ള നേട്ടം കരസ്ഥമാക്കിയ താരം 326 പന്തുകളിൽ നിന്നും 5 സിക്‌സും 16 ഫോറും ഉൾപ്പെടെ 206 റൺസ് അടിച്ചെടുത്തു. ടെസ്റ്റിലെ കന്നി ഡബിൾ സെഞ്ചുറി നേടിയ ദിനേശ് ചണ്ടിമൽ വാലറ്റത്തിനെ കൂടെ കൂട്ടിയാണ് വമ്പൻ ഇന്നിങ്സ് ലീഡ് നേടിയത്
നേരത്തെ ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്ത് അടക്കമുള്ളവർ രണ്ടാം ഇന്നിങ്സിൽ ലങ്കൻ സ്പിൻ ബൗളർമാർക്ക് മുന്നിൽ തകരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത് വാർണർ (24), ഖവാജ(29),ലാബുഷൈൻ (32) എന്നിവർ പൊരുതി എങ്കിലും സ്റ്റീവ് സ്മിത്ത് നേരിട്ട നാലാം ബോളിൽ ഡക്കായി മടങ്ങി.ശേഷം എത്തിയ ആർക്കും തന്നെ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.