സേവാഗും സൗരവുമൊക്കെ പുറത്തിരുന്നട്ടുണ്ട്. ഇന്ത്യന്‍ ടീം സെലക്ഷനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം

ഫോമിലല്ലാത്ത ഇന്ത്യൻ ബാറ്റർമാർക്ക് വിശ്രമം അനുവദിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദ്. പഴയ കാലഘട്ടത്തില്‍ ഇങ്ങനെയല്ലായിരുന്നു എന്ന് ചൂണ്ടികാണിച്ചാണ് മുന്‍ ഇന്ത്യന്‍ താരം വിമര്‍ശനവുമായി എത്തിയത്‌. സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ്, യുവരാജ് സിംഗ് തുടങ്ങിയ വമ്പൻ താരങ്ങൾ ഫോമിൽ നിൽക്കാതെ വലഞ്ഞപ്പോൾ ടീമില്‍ നിന്നും പുറത്തു പോയിരുന്നു എന്ന് അദ്ദേഹം ചൂണ്ടികാട്ടി.

ഇംഗ്ലണ്ടില്‍ ഇനി നടക്കാനിരിക്കുന്ന ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യന്‍ ടീം വിന്‍ഡീസ് പര്യടനത്തിനാണ് പോകുന്നത്. എന്നാല്‍ പരമ്പരയില്‍ നിന്നും സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഫോമിലില്ലാത്ത കോഹ്ലിയേയും രോഹിത് ശര്‍മ്മക്കും വിശ്രമം നല്‍കിയതാണ് താരത്തെ ചൊടിപ്പിച്ചത്.

rohit sharma virat kohli

പ്രശസ്തി പരിഗണിക്കാതെ ഫോമില്ലെങ്കില്‍ പുറത്താക്കുന്ന ഒരു കാലമുണ്ടായിരുന്നു. സൗരവ്, സേവാഗ്, യുവരാജ്, സഹീർ, ഭാജി എന്നിവരെല്ലാം ഫോമിലല്ലാത്തപ്പോൾ പുറത്തായി. അവർ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി, റൺസ് നേടിയാണ് ഒരു തിരിച്ചുവരവ് നടത്തിയത്.

sanju and deepak hooda 2022

ഫോമിലല്ലാത്തതിന് ഇപ്പോള്‍ വിശ്രമമാണ് നല്‍കുന്നത്. ഇത് പുരോഗതിക്ക് വഴിയില്ല. രാജ്യത്ത് വളരെയധികം പ്രതിഭകളുണ്ട്, പ്രശസ്തിയിൽ കളിക്കാൻ കഴിയില്ല. ഇന്ത്യയുടെ ഏറ്റവും മികച്ച മാച്ച് വിന്നർമാരിൽ ഒരാളായ അനിൽ കുംബ്ലെ പല തവണ പുറത്തിരന്നട്ടുണ്ട് ” വെങ്കടേഷ് പ്രസാദ്ദ് പറഞ്ഞു.