ക്രിക്കറ്റ് പ്രേമികൾ ഏവരും ഇപ്പോൾ വളരെ അധികം ആകാംക്ഷയോടെ കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഐപിൽ പതിനാലാം സീസണിലെ ബാക്കി മത്സരങ്ങൾ ആരംഭിക്കുവാനാണ്. താരങ്ങൾക്കിടയിലെ രൂക്ഷമായ കോവിഡ് സാഹചര്യം കാരണമാണ് ബിസിസിഐ മെയ് ആദ്യവാരം ഐപിൽ പാതിവഴിയിൽ ഉപേക്ഷിച്ചത്. എന്നാൽ നീണ്ട ചർച്ചകൾക്ക് ഒടുവിൽ സെപ്റ്റംബർ പത്തൊൻപത്തിന് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള മത്സരത്തോടെ ഐപിൽ രണ്ടാം പാദം ആരംഭിക്കും. വാശിയേറിയ സീസണിന് മുൻപായി പരമാവധി താരങ്ങളെ കൂടി സ്‌ക്വാഡിൽ എത്തിക്കാനുള്ള തിരക്കിൽ തന്നെയാണ് ടീമുകൾ എല്ലാം. ഐസിസി ടി :20 ലോകകപ്പും മറ്റുള്ള പ്രശ്നങ്ങൾ കാരണവും യൂഎഇയിലെ ഐപിൽ മത്സരങ്ങളിൽ കളിക്കില്ല എന്ന് മുൻപ് തന്നെ വിശദമാക്കിയ താരങ്ങൾക്ക് പകരം മികച്ച വിദേശ താരങ്ങളെ അടക്കം കഴിഞ്ഞ ദിവസം ടീമുകൾ സ്‌ക്വാഡിലേക്ക് എത്തിച്ചിരുന്നു. എന്നാൽ ഇപ്പോഴും ചില പ്രമുഖ താരങ്ങളുടെ വരവിനെ കുറിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
എന്നാൽ പ്രമുഖ ശ്രീലങ്കൻ താരങ്ങളെ കഴിഞ്ഞ ദിവസമാണ് സ്‌ക്വാഡിലേക്ക് പുതിയതായി ഉൾപെടുത്തിയ വിവരം റോയൽ ചലഞ്ചേർസ് ബാംഗ്ലൂർ ടീം പ്രഖ്യാപിച്ചത്. ഓസ്ട്രേലിയൻ സ്പിന്നർ ആദം സാംപക്ക് പകരം ലങ്കൻ ലെഗ് സ്പിൻ ബൗളർ ഹസരംഗയും കൂടാതെ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ചമീരയുമാണ് ഈ സീസണിൽ ഇനി ബാംഗ്ലൂരിനായി കളിക്കുക. ഇവർ ഇരുവരും കോഹ്ലിക്ക് കീഴിൽ കളിക്കുമെന്നാണ് സൂചനകൾ എങ്കിലും ഇപ്പോൾ ഇക്കാര്യത്തിൽ വീണ്ടും ആശങ്കകൾ സമ്മാനിക്കുകയാണ് ലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ വാക്കുകൾ. രണ്ട് താരങ്ങളും ഐപില്ലിൽ കളിക്കുമെന്നത് സംബന്ധിച്ച ഒരു അറിവും ബോർഡിന് നിലവിൽ ഇല്ല എന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സെക്രട്ടറി കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളോട് പറഞ്ഞത്.
“ഐപിഎല്ലിൽ അവർ ബാംഗ്ലൂർ ടീമിനായി കളിക്കുമെന്നത് ഞങ്ങൾ അറിഞ്ഞിട്ടില്ല. ഇരു താരങ്ങളും ഇക്കാര്യം ബോർഡുമായി സംസാരിച്ചിട്ടില്ല. ടൂർണമെന്റ് ആരംഭിക്കും മുൻപ് എൻഒസിക്കുള്ള അനുമതിക്കായി അപേക്ഷ സമർപ്പിക്കുമ്പോൾ മാത്രമേ ഇക്കാര്യത്തിൽ തീരുമാനം ഞങ്ങളെല്ലാം എടുക്കൂ. നിലവിൽ ബോർഡിന് ഈ ഒരു വിഷയത്തിൽ അറിവില്ല “അദ്ദേഹം തന്റെ അഭിപ്രായം വിശദമാക്കി. നേരത്തെ രണ്ട് താരങ്ങളും ഇന്ത്യക്ക് എതിരെ ഏകദിന, ടി :20 പരമ്പരകൾ കളിച്ചിരുന്നു. മികച്ച പ്രകടനം പുറത്തെടുത്ത 2 താരങ്ങളെയും ബാംഗ്ലൂർ ടീം സ്‌ക്വാഡിലേക്കെത്തിച്ചു. അതേസമയം ഐസിസി ടി :20 ബൗളിംഗ് റാങ്കിങ്ങിൽ ഹസരംഗ നിലവിൽ രണ്ടാം സ്ഥാനത്താണ്