നിലവിലെ ബെസ്റ്റ് അവർ തന്നെ പക്ഷേ മുഹമ്മദ്‌ ഷമി :പുകഴ്ത്തി മുൻ ഓസ്ട്രേലിയൻ താരം

InShot 20210804 182258096 scaled

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ലോർഡ്‌സിലെ ജയം ക്രിക്കറ്റ്‌ ആരാധകർ ഒന്നും തന്നെ മറക്കുവാൻ സാധ്യതയില്ല.151 റൺസിന്റെ നിർണായക ജയവുമായി കോഹ്ലിയും സംഘവും ലോർഡ്‌സിൽ ചരിത്ര നേട്ടം സ്വന്തമാക്കിയപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് നിന്നും ഏറ്റവും അധികം കയ്യടികൾ നേടുന്നത് ഇന്ത്യൻ ടീമിന്റെ ബൗളിംഗ് നിര തന്നെയാണ്. പേസ് ബൗളർമാർ ഏവരും മനോഹരമായി പന്തെറിഞ്ഞ ഈ ടെസ്റ്റ്‌ പരമ്പരയിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർ സമ്മർദ്ദത്തിലാകുന്നത് പതിവായ ഒരു കാഴ്ചയാണ്. മുഹമ്മദ്‌ ഷമി, ജസ്‌പ്രീത് ബുംറ, മുഹമ്മദ്‌ സിറാജ്, ഇഷാന്ത്‌ ശർമ, ശാർദൂൽ താക്കൂർ എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ പേസ് നിരയെ ഇപ്പോൾ വാനോളം പുകഴ്ത്തുകയാണ് മുൻ ഓസ്ട്രേലിയൻ താരം ഉസ്മാൻ ഖവാജ. ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് സഖ്യം നിലവിൽ ഇന്ത്യൻ ടീമിനോപ്പമാണ് എന്നും ഖവാജ അഭിപ്രായപെടുന്നുണ്ട്.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് നിര ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് സ്വന്തം എന്ന് പറഞ്ഞ ഖവാജ പേസ് ബൗളർ ഷമിയെ ആരും പ്രശംസിക്കാറില്ല എന്നും നിരീക്ഷിച്ചു. ഇന്ത്യൻ ബൗളർമാർ സംഘത്തിൽ ഏറ്റവും അണ്ടർ റേറ്റെഡ് ബൗളറാണ് ഷമി എന്നും ഖവാജ തുറന്ന് പറഞ്ഞു.”ഇന്ന് ലോക ക്രിക്കറ്റിൽ എല്ലാ അർഥത്തിലും മികച്ച പേസർമാരുള്ള ഒരു ടീമാണ് ഇന്ത്യയുടേത്. വ്യത്യസ്തരായ പേസ് ബൗളർമാർ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം കരുത്തിനെ സൂചിപ്പിക്കുന്നു.ലോകത്തെ ഏറ്റവും മികച്ച ബൗളറാണ് ബുംറ, സ്ലോ ബോളും, യോർക്കറും, ബൗൺസറും എല്ലാം എറിയുവാൻ സാധിക്കുന്ന ബുംറ ഏതൊരു ബാറ്റിങ് നിരക്കും വെല്ലുവിളി തന്നെയാണ് “ഖവാജ തന്റെ യൂട്യൂബ് ചാനൽ ചർച്ചയിൽ വിശദമാക്കി

See also  "യുവതാരങ്ങളുടെ ബോളിംഗ് നിരയാണ് ഞങ്ങളുടേത്" പരാജയകാരണം വെളിപ്പെടുത്തി ഹാർദിക് പാണ്ഡ്യ.

അതേസമയം പലരും ഇന്ത്യൻ ടീമിലുള്ള ഷമിയെ തിരിച്ചറിയാറില്ല എന്നാണ് മുൻ ഓസ്ട്രേലിയൻ ഓപ്പണിങ് ബാറ്റ്‌സ്മാന്റെ അഭിപ്രായം. “ആളുകൾ എക്കാലവും മറക്കുന്ന ഒരു ബൗളറാണ് മുഹമ്മദ്‌ ഷമി. മികച്ച സീം പൊസിഷനിൽ പന്തുകൾ എറിയുന്ന ഷമി ലോകത്തെ ഏറ്റവും മികച്ച അണ്ടർറേറ്റെഡ് ബൗളറാണെന്ന് നിസംശയം പറയാം.”ഖവാജ തുറന്ന് പറഞ്ഞു. അതേസമയം സിറാജിന്റെ പഴയ ഒരു ബൗളിംഗ് സ്പെൽ ഓർത്തെടുത്ത താരം ഭാവിയിൽ സിറാജ് ഇനിയും ഏറെ നേട്ടങ്ങൾ സ്വന്തമാക്കുമെന്നും പറഞ്ഞു

Scroll to Top