ഐപിഎല്ലിൽ ഇന്നലെയായിരുന്നു കൊൽക്കത്ത മുംബൈ പോരാട്ടം. മത്സരത്തിൽ മുംബൈ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം നാലോവറിൽ ബാക്കിനിൽക്കെ കൊൽക്കത്ത മറികടന്നു. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസിൻ്റെ ബാറ്റിംഗ് ആയിരുന്നു.
15 പന്തിൽ 56 റൺസ് ആണ് താരം നേടിയത്. മുംബൈയുടെ സാംസ് എറിഞ്ഞ ഒരു ഓവറിൽ 35 റൺസ് ആണ് താരം നേടിയത്. ഇപ്പോഴിതാ കമിൻസിൻ്റെ ഇന്നിംഗ്സിനെ വിശ്വസിക്കാനാകുന്നില്ല എന്ന് പറഞ്ഞിരിക്കുകയാണ് കൊൽക്കത്ത നായകൻ ശ്രേയസ് അയ്യർ.
“അതിഗംഭീരം, കമിൻസ് ഇങ്ങനെ ബാറ്റ് ചെയ്തത് എനിക്ക് വിശ്വസിക്കാനാവുന്നില്ല. അദ്ദേഹം ഇന്നലെ നെറ്റ്സ്സിൽ വെച്ച് ചെയ്യുമ്പോൾ അപ്പോൾ എല്ലാ പന്തുകളും ബൗൾഡ് ആവുകയായിരുന്നു. ടൈം ഔട്ട് സമയത്ത് ഞങ്ങളുടെ പ്ലാൻ വെങ്കി ആംഗര്‍ റോള്‍ കളിക്കാനും, കമിൻസിനോട് അടിക്കുവാനും ആയിരുന്നു. ഞാൻ ബാറ്റ് ചെയ്യുമ്പോൾ അവനോട് പതുക്കെ കളിക്കാൻ പറഞ്ഞു. കാരണം അവൻ കുറച്ച് ഓവർ ഹിറ്റിംഗ് ആകുന്നുണ്ടായിരുന്നു.
ടോപ് ഓർഡർ ബാറ്റ്സ്മാന്മാർക്ക് പന്തുകൾ അധികം കളിച്ച് ടീമിന് മികച്ച അടിത്തറ നൽകേണ്ടതുണ്ട്.”- അയ്യർ പറഞ്ഞു.
നാലു ബൗണ്ടറിയും 6 സിക്സറുകളും അടക്കം 14 പന്തിൽ 50 റൺസ് നേടിയ കെ എൽ രാഹുലിൻ്റെ ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ചുറി എന്ന റെക്കോർഡിന് ഒപ്പം എത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ താരം.