അവനിൽ നിന്നും എനിക്ക് അത് പഠിക്കണം. തുറന്നുപറഞ്ഞ് ഡേവിഡ് വാർണർ.

images 8 3

ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറുടെ ഐപിഎൽ അരങ്ങേറ്റം ഡൽഹി ഡെയർഡെവിൾസിലൂടെ ആയിരുന്നു. മികച്ച പ്രകടനം കാഴ്ചവച്ച താരത്തിനെ നിലനിർത്താൻ ഫ്രാഞ്ചൈസിക്ക് ആയില്ല. പിന്നീട് മെഗാ ലേലത്തിലൂടെ സൺറൈസേഴ്സ് ഹൈദരാബാദ് താരത്തിനെ സ്വന്തമാക്കി. 2016 ൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിച്ച താരം അവർക്ക് ആദ്യമായി ഐപിഎൽ കിരീടം നേടി കൊടുത്തു. പിന്നീട് 2020ൽ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റുകയും ടീമിൽ നിലനിർത്താതിരിക്കുകയും ചെയ്തു.

delhicapitals post 2022 04 06 19 38 1

ഇപ്രാവശ്യം നടന്ന മെഗാ ലേലത്തിലൂടെ ഡൽഹി താരത്തിനെ വീണ്ടും തങ്ങളുടെ ടീമിൽ എത്തിച്ചു. ടീമിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും, ഇവിടെ പരിചിതരായവരും, പിന്നെ കുറച്ച് പുതുമുഖങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴിതാ ഇന്ത്യൻ യുവതാരം റിഷബ് പന്തിൻ്റെ ഒറ്റ കൈ കൊണ്ട് അടികുന്ന ഷോട്ട് തനിക്ക് പഠിക്കണം എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഡേവിഡ് വാർണർ.

images 9 4

പന്തുമായി മിഡിൽ ഓർഡറിൽ ബാറ്റ് ചെയ്യാൻ കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു. പന്ത് മികച്ച ക്യാപ്റ്റൻസി പഠിക്കുന്ന വഴിയിൽ ആണെന്നും, ഭാവിയിൽ ഇന്ത്യൻ ടീമിന്‍റെ അഭിവാജ്യഘടകം ആയി താരം മാറുമെന്നും വാർണർ പറഞ്ഞു. റിക്കി പോണ്ടിങ് ഡൽഹിയുടെ മികച്ച കളിക്ക് കാരണമാണെന്നും, ഓസ്ട്രേലിയയുടെ മികച്ച ലീഡർ ആയിരുന്ന താരം ഇപ്പോൾ മികച്ച കോച്ചാണ് എന്നും താരം പറഞ്ഞു.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ
images 10 4

അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുവാൻ കാത്തിരിക്കുകയാണെന്നും വാർണർ കൂട്ടിച്ചേർത്തു..

Scroll to Top