സിംബാബ്വെയിൽ ശ്രീശാന്ത് മാജിക്. അവസാന ഓവറിൽ എതിർടീമിനെ ഞെട്ടിച്ച് ഹീറോയിസം.

s sreesanth 102116901

സിംബാബ്വെയിൽ നടക്കുന്ന സിം ആഫ്രോ ടി10 ലീഗിൽ ഒരു ഉജ്ജ്വല ബോളിംഗ് പ്രകടനവുമായി മലയാളി താരം ശ്രീശാന്ത്. ടൂർണമെന്റിൽ തന്റെ ടീമായ ഹരാരെ ഹറികെയിൻസ് ടീമിന് വേണ്ടി, പാർതിവ് പട്ടേൽ നയിക്കുന്ന കേപ്ടൗൺ സാമ്പ ആർമിക്കെതിരെ ഒരു അത്യുഗ്രൻ പ്രകടനം തന്നെയാണ് ശ്രീശാന്ത് കാഴ്ചവച്ചത്. മത്സരത്തിന്റെ അവസാന ഓവറായിരുന്നു ശ്രീശാന്ത് എറിഞ്ഞത്.

അവസാന ഓവറിൽ 8 റൺസായിരുന്നു കേപ്ടൗൺ ടീമിന് വിജയിക്കാൻ വേണ്ടിയിരുന്നത്. കേപ്ടൗൺ വിജയിക്കുമെന്ന് എല്ലാവരും വിധി എഴുതിയിരുന്നു. എന്നാൽ തന്റെ പ്രതാപകാല ഫോമിലേക്ക് തിരികെയെത്തിയ ശ്രീശാന്ത് ഓവറിൽ 7 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ഇതോടെ മത്സരം സമനിലയിൽ കലാശിച്ചു. തുടർന്ന് സൂപ്പർ ഓവറിലേക്ക് മത്സരം നീളുകയും, മത്സരത്തിൽ ഹരാരെ വിജയം കാണുകയും ചെയ്തു.

ടൂർണമെന്റിൽ തന്റെ ആദ്യ ഓവറായിരുന്നു ശ്രീശാന്ത് എറിഞ്ഞത്. വളരെ നിർണ്ണായകമായ ഓവറിലെ ആദ്യ പന്തിൽ തന്നെ അഫ്ഗാനിസ്ഥാന്റെ സൂപ്പർ താരം കരീം ജനത്തിനെ ശ്രീശാന്ത് പുറത്താക്കി. ഈ ടൂർണമെന്റിലൂടനീളം വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ജന്നത്ത് കാഴ്ചവച്ചിരുന്നത്. ശേഷം അടുത്ത പന്തിൽ ഒരു റൺ മാത്രമാണ് ശ്രീ വിട്ട് നൽകിയത്.

See also  സഞ്ജുവും കാർത്തിക്കുമല്ല, ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർ അവനാണ്.

മൂന്നാം പന്ത് നിർഭാഗ്യകരമായ രീതിയിൽ തേർഡ് മാനിലേക്ക് ബൗണ്ടറി കടന്നു. തുടർന്ന് നാലാം പന്തിൽ ഒരു ലഗ് ബൈയും എതിർ ടീമിന് ലഭിച്ചു. പക്ഷേ അഞ്ചാം പന്തിൽ ശ്രീശാന്ത് ഒരു കിടിലൻ റൺഔട്ട് സൃഷ്ടിച്ച് മത്സരത്തിലേക്ക് ഹരാരെ ടീമിനെ തിരികെ കൊണ്ടുവരുകയായിരുന്നു. ഇതോടെ അവസാന പന്തിൽ 2 റൺസ് എന്ന നിലയിൽ മത്സരം എത്തി.

ഇതിനു മുൻപ് ഒരുപാട് സമയങ്ങളിൽ ഈ സാഹചര്യം നേരിട്ടിട്ടുള്ള ശ്രീ തന്റെ അനുഭവസമ്പത്ത് ഏറ്റവും നല്ല രീതിയിൽ ഉപയോഗപ്രദമാക്കി. അവസാന പന്തിൽ കേവലം ഒരു റൺസ് മാത്രമാണ് ശ്രീ വിട്ടുനൽകിയത്. ഇങ്ങനെ പരാജയപ്പെടെണ്ട മത്സരം ഹരാരെ ടൈൽ ഒതുക്കി. ഒരുപാട് നാളുകൾക്കു ശേഷമാണ് ശ്രീശാന്ത് ഇതുപോലൊരു വലിയ ടൂർണമെന്റിൽ പന്തറിയുന്നത്.

എന്നാൽ യാതൊരു തരത്തിലും പ്രതിസന്ധികൾ ഉണ്ടാവാതെയാണ് മലയാളി താരം തകർപ്പൻ പ്രകടനം കാഴ്ചവച്ചത്. എന്തായാലും ശ്രീശാന്തിന്റെ തിരിച്ചുവരവാണ് മത്സരത്തിൽ കണ്ടത്. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ചെറിയ സമയത്തിനുള്ളിൽ തന്നെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

മത്സരത്തിൽ സൂപ്പർ ഓവറിൽ ശ്രീശാന്തിന്റെ ടീമായ ഹരാരെ വിജയം കാണുകയായിരുന്നു. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്തത് കേപ്പ് ടൗൺ ടീമായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 7 റൺസാണ് കേപ്ടൗൺ സൂപ്പർ ഓവറിൽ നേടിയത്. എന്നാൽ ഹരാരെ ടീം അഞ്ചു പന്തുകളിൽ ഈ ലക്ഷ്യം മറികടക്കുകയുണ്ടായി. തന്റെ ടീമിനായി നിർണായക സാന്നിധ്യമായി മാറാൻ ശ്രീശാന്തിന് സാധിച്ചു. അതുകൊണ്ടുതന്നെ വരുന്ന മത്സരങ്ങളിലും ശ്രീശാന്ത് ടീമിനായി അണിനിരക്കും എന്നാണ് കരുതുന്നത്.

Scroll to Top