2022 ഐപിഎല്ലിലെ മെഗാ ലേലത്തില്‍ നിരവധി താരങ്ങളെയാണ് ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത്. എന്നാല്‍ ചില പ്രമുഖ താരങ്ങളെ ടീമുകള്‍ പരിഗണിച്ചതുപോലുമില്ലാ. അതിലൊരാളാണ് കിങ്ങ്സ് ഇലവന്‍ പഞ്ചാബ്, കൊച്ചി ടസ്കേഴ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളുടെ ഭാഗമായിരുന്ന ശ്രീശാന്ത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയായി എത്തിയ താരത്തെ ഒരു ടീമും പോലും താത്പര്യം പ്രകടിപ്പിച്ചില്ലാ.
ലേലത്തില്‍ വിറ്റുപോയിലെങ്കിലും അതില്‍ ശ്രീശാന്തിന് നിരാശയില്ലാ. പോരാട്ടം ഇനിയും തുടരും എന്നര്‍ത്ഥം വരുന്ന ബോളിവുഡ് പാട്ട് പാടിയാണ് ശ്രീശാന്ത് സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്. ” എല്ലായ്‌പ്പോഴും നന്ദിയോടെയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു… എല്ലാവരോടും ഒരുപാട് സ്‌നേഹവും ബഹുമാനവും.:ഓം നമ ശിവായ ” എന്നു പറഞ്ഞുകൊണ്ടാണ് ശ്രീ സമൂഹമാധ്യമങ്ങളില്‍ പാട്ട് പങ്കുവച്ചത്.
2013 മുതൽ ക്രിക്കറ്റിൽനിന്നു വിട്ടുനിന്ന ശ്രീശാന്ത് കഴിഞ്ഞ സീസണിൽ ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ചാംപ്യന്‍ഷിപ്, വിജയ് ഹസാരെ ട്രോഫി എന്നിവയ്ക്കുള്ള കേരള ടീമിലും ഉൾപ്പെട്ടിരുന്നു. കേരള രഞ്ജി ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്നും, തനിക്കു നൽകിയ പിന്തുണയ്ക്കു നന്ദിയെന്നും ശ്രീശാന്ത് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.