വാങ്ങാൻ ആളില്ലാതെ സൂപ്പർ താരങ്ങൾ :മോർഗൻ മുതൽ റെയ്ന വരെ

മേഗാതാരലേലത്തിന്റെ ആവേശം ഇന്നലെ ബാംഗ്ലൂരിൽ അവസാനിച്ചപ്പോൾ ടീമുകൾ എല്ലാം തന്നെ ഇന്ത്യൻ സൂപ്പര്‍ താരങ്ങൾക്കായി ചിലവഴിച്ചത് കോടികൾ. എന്നാൽ ലേലത്തിൽ പതിവ് പോലെ ചില പ്രമുഖ താരങ്ങളെയും സ്‌ക്വാഡിലേക്ക് എടുക്കാൻ ആരും തയ്യാറായില്ല എന്നത് ശ്രദ്ധേയം.പത്ത് ഫ്രാഞ്ചൈസികൾ കൂടി 204 കളിക്കാരെ സ്വന്തമാക്കുന്നതിനായി 551.7 കോടി രൂപ ആകെ ചിലവഴിച്ചപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ അടക്കം പല താരങ്ങൾക്കും ടീമുകളിൽ സ്ഥാനം ഇല്ല. അടിസ്ഥാന വിലക്ക് പോലും ചില പ്രമുഖ താരങ്ങളെ ടീമിലേക്ക് എടുക്കാൻ ആരും തയ്യാറാവാതെ വന്നത് ഞെട്ടലായി മാറി.

ഐപിൽ ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ റൺസ്‌വേട്ടക്കാരൻ കൂടിയായ സുരേഷ് റൈനയെ ആരും തന്നെ സ്വന്തമാക്കാൻ താല്പര്യം കാണിക്കാത്ത വന്നതോടെ മുൻ ഇന്ത്യൻ താരം അൺസോൾഡായി. ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന്റെ എക്കാലത്തെയും മികച്ച താരവും ചിന്നതലയെന്ന് ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വിളിക്കുന്ന സുരേഷ് റൈനക്കായി ചെന്നൈ ടീമും ലേലത്തിൽ രംഗത്ത് എത്തിയില്ല എന്നത് വളരെ കൗതുകമായി.കൂടാതെ കൊൽക്കത്ത ടീം മുൻ നായകൻ മോർഗൻ, ഓസ്ട്രേലിയൻ ടീം ലിമിറ്റെഡ് ഓവർ ആരോൺ ഫിഞ്ച് എന്നിവരും ലേലത്തിൽ വിൽക്കപെട്ടില്ല.

ലേലത്തിൽ അൺസോൾഡായ പ്രമുഖ താരങ്ങൾ : ആദിൽ റഷീദ്,ഷാക്കിബ് അൽ ഹസൻ, സ്റ്റീവൻ സ്മിത്ത് , സുരേഷ് റെയ്ന,ഇയോൻ മോർഗൻ , മർനസ് ലാബുഷെയ്ന്‍, ഡേവിഡ് മലൻ,സന്ദീപ് ലാമിച്ചനെ,  അമിത് മിശ്ര,  ആദം സാമ്പ  ഇമ്രാൻ താഹിർ, മുജീബ് ഉർ റഹ്മാൻ, പൂജാര, ഇഷാന്ത്‌ ശർമ്മ, ആരോൺ ഫിഞ്ച്, ശ്രീശാന്ത്