ഒരിക്കലും വിട്ടു കൊടുക്കില്ല. മത്സരം കാണാത്തവർ അതു മാത്രം നോക്കി എന്നെ എഴുതിത്തള്ളാൻ വരരുത്. വിമർശകർക്കെതിരെ ആഞ്ഞടിച് ശ്രീശാന്ത്.

രഞ്ജി ട്രോഫിയിലെ ബൗളിങ്ങിൻ്റെ വീഡിയോ പങ്കുവെച്ച് വിമർശകർക്കെതിരെ ആഞ്ഞടിച് ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്. ഇനിയും ഒരുപാട് നൽകാൻ തനിക്ക് ആകും എന്ന് പറഞ്ഞു കൊണ്ടാണ് ശ്രീശാന്ത് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

ശ്രീശാന്ത് പങ്കുവെച്ച് വീഡിയോയുടെ കുറിപ്പ് ഇതായിരുന്നു.
“കഴിഞ്ഞ കളിയിലെ ന്യൂബോളിലെ എൻറെ പ്രകടനമാണ് ഇത്. എൻറെ മത്സരം കാണാത്തവർ സ്കോർകാർഡ് നോക്കി എന്നെ എഴുതിത്തള്ളാൻ വരരുത്. ക്രിക്കറ്റിനായി ഇനിയും എനിക്ക് ഒരുപാട് നൽകാനാവും. ഒരിക്കലും വിട്ടു കൊടുക്കില്ല.”

135397007 442566570456976 6879221253510933756 n
രഞ്ജി ട്രോഫിയിൽ കേരളത്തിൻ്റെ ആദ്യ മത്സരത്തിൽ ശ്രീശാന്ത് ഉണ്ടായിരുന്നു. ഒമ്പത് വർഷത്തിന് ശേഷം മേഘാലയുടെ ആര്യൻ ബോറയെ പുറത്താക്കിയാണ് ശ്രീശാന്ത് രഞ്ജി ട്രോഫിയിലെ ആദ്യ വിക്കറ്റ് നേടിയത്. വിക്കറ്റ് ലഭിച്ചതിനുശേഷം ഗ്രൗണ്ടിൽ കമിഴ്ന്ന് കിടന്നാണ് ശ്രീശാന്ത് ആഘോഷിച്ചത്.

നീണ്ട ഇടവേളയ്ക്കു ശേഷം ലഭിച്ച ഈ വിക്കറ്റ് പിച്ചിന് സമർപ്പിക്കുന്നു എന്നായിരുന്നു ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചത്. കേരളത്തിൻ്റെ രണ്ടാം മത്സരത്തിന് മധ്യപ്രദേശിനെ എതിരെ ഒരുങ്ങുമ്പോൾ പരിശീലനത്തിനിടെ പരിക്കേറ്റ താരം രണ്ടാമത്തെ കളിയിൽ ശ്രീശാന്ത് ഉണ്ടായിരുന്നില്ല. താരത്തിന് ഈ സീസൺ മുഴുവൻ നഷ്ടമാകും.