19-ാം ഓവറിനെക്കുറിച്ച് വിഷമിക്കേണ്ട. ഭുവനേശ്വര്‍ കുമാറിനു പിന്തുണയുമായി ശ്രീശാന്ത്

sreeshanth and bhuvaneshwar kumar

ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമാണ് ഭുവനേശ്വര്‍ കുമാര്‍. എന്നാല്‍ നിലവില്‍ താരം വന്‍ വിമര്‍ശന വിധേയമായികൊണ്ടിരിക്കുകയാണ്. ഡെത്ത് ഓവറില്‍ താരം നിരന്തരം റണ്‍സ് വഴങ്ങുന്നത് പ്രധാന ചര്‍ച്ചാ വിഷമായി മാറുകയാണ്.

ഇപ്പോഴിതാ താരത്തെ പിന്തുണച്ച് എത്തിയിരിക്കുകയാണ് മലയാളി താരവും ലോകകപ്പ് ജേതാവുമായ ശ്രീശാന്ത്. ഭുവനേശ്വര്‍ കുമാറിനെ എഴുതി തള്ളരുതെന്നും ലോകകപ്പിനു മുന്നോടിയായുള്ള മത്സരങ്ങളില്‍ തിളങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുകയാണ് ശ്രീശാന്ത്.

“എല്ലാവരും ഭുവിയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം. പാക്കിസ്ഥാനെതിരായ കന്നി അന്താരാഷ്ട്ര മത്സരം മുതൽ ഇപ്പോൾ വരെ അദ്ദേഹം വളരെ മികച്ച പ്രകടനമാണ് നടത്തുന്നത്. ഓരോ ക്രിക്കറ്റ് താരത്തിനും അവരുടെ കരിയറിൽ താഴ്ച്ചകളും ഉയർച്ചകളുമുണ്ട്, നമുക്ക് പിന്തുണ നൽകാം, അദ്ദേഹത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കരുത്, അവൻ എങ്ങും പോകുന്നില്ല, വീണ്ടും സ്വയം തെളിയിക്കും,”

“അണ്ടർ-17 മുതൽ എനിക്ക് ഭുവിയെ അറിയാം. അവൻ മെച്ചപ്പെടാൻ പോകുകയാണ്. അവനെ എഴുതിത്തള്ളരുത്, 19-ാം ഓവറിനെക്കുറിച്ച് വിഷമിക്കേണ്ട, വരാനിരിക്കുന്ന മത്സരങ്ങളിൽ അവൻ നന്നായി ചെയ്യും, “ശ്രീശാന്ത് കൂട്ടിച്ചേർത്തു.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.
Scroll to Top