മാന്യതയുടെ ആള്‍രൂപമായി ഫഖര്‍ സമാന്‍. ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്യുന്നതിനു മുന്‍പേ ഡ്രസിങ്ങ് റൂമിലേക്ക് മടങ്ങി പാക്കിസ്ഥാന്‍ താരം

ഏഷ്യ കപ്പില്‍ ഇന്ത്യക്കെതിരെയുള്ള പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ പവര്‍പ്ലേയില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സാണ് നേടിയത്. തുടക്കത്തിലേ ബാബര്‍ അസമിനെ പാക്കിസ്ഥാനു നഷ്ടമായപ്പോള്‍ ആറാം ഓവറിലാണ് ഫഖര്‍ സമാന്‍റെ വിക്കറ്റ് നഷ്ടമായത്.

ക്രിക്കറ്റ് മാന്യമാരുടെ കളി എന്ന് ഒരിക്കല്‍കൂടി സാക്ഷ്യം വഹിച്ചു. ആറാം ഓവറിലെ അഞ്ചാം പന്തിൽ ഫഖർ സമാൻ എഡ്ജായി വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന്‍റെ കൈകളില്‍ എത്തി. എന്നാൽ കാണികളുടെ ശബ്ദം കാരണം എഡ്ജായത് ശബ്ദം ഒന്നും തന്നെ കേൾക്കാത്തതിനാൽ ബൗളർ ആവേശ് ഖാനോ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കോ വിക്കറ്റിനായി അപ്പീൽ ചെയ്തില്ല.

എന്നാൽ ഏവരെയും അമ്പരപ്പിച്ച് അമ്പയറുടെ തീരുമാനത്തിന് പോലും കാത്തുനിൽക്കാതെ ഫഖർ സമാൻ ക്രീസിൽ നിന്നും മടങ്ങുകയായിരുന്നു. ഫഖർ തിരികെ ഡ്രെസ്സിംഗ് റൂമിലേക്ക് നടക്കുമ്പോൾ, ഇന്ത്യൻ ഫീൽഡർമാരെയും ഡഗൗട്ടിൽ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെയും അമ്പരപ്പിച്ചു. ആവേശ് ഖാനും കാർത്തിക്കും ശബ്ദമൊന്നും കേൾക്കുന്നില്ലെന്ന് ആംഗ്യം കാണിച്ചപ്പോൾ, ഡഗൗട്ടിലേക്ക് തിരികെ നടക്കുന്നതിനിടയിൽ മുഹമ്മദ് റിസ്വാന്‍ ഫഖര്‍ സമാനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.

Previous articleഎന്തിനു റിഷഭ് പന്തിനെ പുറത്താക്കി ? ചോദ്യവുമായി ഗൗതം ഗംഭീര്‍ രംഗത്ത്
Next articleലോകകപ്പ് പരാജയത്തിനു മധുര പ്രതികാരവുമായി ഇന്ത്യ. ഏഷ്യ കപ്പ് പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ വിജയം.