ഐപിഎല്ലിൽ വിവിധ ടീമുകൾക്ക് വേണ്ടി 11 ദക്ഷിണാഫ്രിക്കൻ താരങ്ങളാണ് കളിക്കുന്നത്. ഇതിൽ ഒമ്പത് പേർ ടീമിലെ സ്ഥിര സാന്നിധ്യങ്ങൾ ആണ്. ആറുപേർ ടെസ്റ്റ് ടീമിനെയും മൂന്നുപേർ ഏകദിനങ്ങളിലും മാറ്റി വെക്കാൻ പറ്റാത്ത താരങ്ങൾ ആണിവർ.
എന്നാൽ ഈ മാസം അവസാനം തുടങ്ങുന്ന ബംഗ്ലാദേശ് പര്യടനത്തിൽ ഇവർ ടീമിൽ ഉണ്ടാകില്ല. ഈ മാസം 26 ന് തുടങ്ങുന്ന ഐപിഎൽ കാരണമാണ് ബംഗ്ലാദേശ് പരമ്പരയിൽ താരങ്ങൾ പങ്കെടുക്കാത്തത്.
ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗർ ആയിരുന്നു തൻറെ സഹ കളിക്കാരോട് ഐപിഎൽ കളിക്കണോ അതോ രാജ്യത്തിനുവേണ്ടി കളിക്കണോ എന്ന് തീരുമാനമെടുക്കാൻ ആവശ്യപ്പെട്ടത്.
ആദ്യം ആശയക്കുഴപ്പത്തിലായങ്കിലും പിന്നീട് എല്ലാവരും ഐപിഎൽ തന്നെ തിരഞ്ഞെടുത്തു. കാഗിസോ റബാഡ,ലുങ്കി എങ്കിടി എന്നിവർ ഐപിഎൽ കളിക്കാൻ തീരുമാനമെടുത്തു. മാർച്ച് 18നാണ് ബംഗ്ലാദേശ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും ആണ് കളിക്കുക. മാർച്ച് 18 20 23 തീയതികളിൽ ഏകദിന പരമ്പരയും മാർച്ച് 31 മുതൽ ഏപ്രിൽ 12 വരെ ടെസ്റ്റ് പരമ്പരയും നടക്കും.
മാർക്കോ ജാൻസണും ടെസ്റ്റ് പരമ്പര ഒഴിവാക്കി ഐപിഎല്ലിൽ ഉണ്ടാകും. സൺറൈസേഴ്സ് ഹൈദരാബദിൻറെ പ്രധാന താരമാണ് ജാൻസൺ. എങ്കിടി ഡൽഹി ക്യാപിറ്റൽസിൻ്റെയും, റബാഡ പഞ്ചാബിൻ്റെയും താരങ്ങളാണ്.
അതേസമയം ഡൽഹിയുടെ ബൗളിംഗ് കുന്തമുനയായ നോർക്ക്യ ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ കളിക്കുമോ എന്ന കാര്യം സംശയമാണ്. പരിക്കുമൂലം ആണ് താരത്തിനെ കാര്യം സംശയത്തിൽ ആയത്.