ഫിറ്റ്നെസ് ടെസ്റ്റ് പാസ്സായി ഹാര്‍ദ്ദിക്ക് പാണ്ട്യ ; അതും തകര്‍പ്പന്‍ മാര്‍ക്കില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിനു മുന്നോടിയായി ഫിറ്റ്നെസ് ടെസ്റ്റ് പാസ്സായി ഹാര്‍ദ്ദിക്ക് പാണ്ട്യ. ടൂര്‍ണമെന്‍റിലെ പുതിയ ടീമിന്‍റെ ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദ്ദിക്ക് പാണ്ട്യ ഫിറ്റ്നെസ് ടെസ്റ്റിനിടെ പന്തെറിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫിറ്റ്നെസ് ടെസ്റ്റ് പാസ്സായതിനാല്‍ ഇനി ഹാര്‍ദ്ദിക്ക് പാണ്ട്യക്ക് ഐപിഎല്ലിന്‍റെ ഭാഗമാകാം

ഈ വർഷാവസാനം ധാരാളം ക്രിക്കറ്റ് മത്സരങ്ങള്‍ ഇരിക്കേ താരങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കുന്നതിനായി ബിസിസിഐ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഗുജറാത്ത് ടൈറ്റൻസ് ക്യാംപില്‍ പങ്കെടുത്തതിന് ശേഷമാണ് ഹാർദിക് പാണ്ഡ്യ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ എത്തിയത്. ഐ‌പി‌എല്ലിന് മുന്നോടിയായുള്ള അദ്ദേഹത്തിന്റെ ഫിറ്റ്‌നസിലായിരുന്നു എല്ലാവരുടെയും ശ്രദ്ദ.

20220315 104144

ഇപ്പോൾ ടെസ്റ്റ് പൂർത്തിയാക്കി, പരിക്കില്ലാതെ ഐപിഎൽ സീസൺ മുഴുവൻ കളിക്കുകയാണെങ്കിൽ ഹാര്‍ദ്ദിക്ക് പാണ്ട്യക്ക് ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാൻ സാധ്യതയുണ്ട്. 2021 ടി20 ലോകകപ്പ് തോല്‍വിക്ക് ശേഷം ഹാര്‍ദ്ദിക്ക് പാണ്ട്യ ഇന്ത്യന്‍ ടീമില്‍ നിന്നും വിട്ടു നിന്നിരുന്നു.

hardik3 1647237636

അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് വിലയിരുത്തലിനായി എൻസിഎയിലെ മെഡിക്കൽ ടീം പന്തെറിയാൻ നിർബന്ധിച്ചില്ലെങ്കിലും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ പന്തെറിയുകയായിരുന്നു. മണിക്കൂറിൽ 135 കിലോമീറ്റർ റേഞ്ചിൽ പന്തെറിയുകയും യോ-യോ ടെസ്റ്റിൽ 17-ലധികം സ്കോറുമായാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ ഫിറ്റ്നെസ് ക്ലീയര്‍ ചെയ്തത് എന്ന് ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചത്.