ഐസിസി ടി20 ലോകകപ്പിലെ സിംബാബ്‌വെ- ദക്ഷിണാഫ്രിക്ക മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഇരു ടീമുകളും ഓരോ പോയിന്‍റ് വീതം നേടി. സിംബാബ്‌വെ ഉയര്‍ത്തിയ 80 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്ക 3 ഓവറില്‍ വിക്കറ്റ് നഷ്ടമിലാതെ 51 എന്ന നിലയിലായിരുന്നു. ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുന്നതിനിടെ വീണ്ടും മഴയെത്തിയതിനാല്‍ വിജയലക്ഷ്യം ഏഴ് ഓവറില്‍ 64 ആയി ചുരുക്കിയിരുന്നു.
ജയിക്കാന്‍ 13 റണ്‍സ് മാത്രമുള്ളപ്പോഴാണ് വീണ്ടും മഴ എത്തിയത്. ഇതോടെ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലാ. 18 പന്തില്‍ 47 റണ്‍സുമായി പുറത്താവാതെ നിന്ന ക്വിന്റണ്‍ ഡി കോക്കാണ് ടീമിനെ വിജയത്തിനടുത്തെത്തിയത്. ബവൂമ (2) ഡി കോക്കിനൊപ്പം പുറത്താവാതെ നിന്നു. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്‌സ്. ഒരു പോയിൻ്റ് നഷ്ടപെട്ടതിനൊപ്പം ലഭിക്കേണ്ടിയിരുന്ന വലിയ നെറ്റ് റൺ റേറ്റും സൗത്താഫ്രിക്കയ്ക്ക് നഷ്ടമായി
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 9 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് 89 റണ്‍സ് നേടിയത്. വെസ്ലി മധെവേരെയാണ് (18 പന്തില്‍ 35) സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍.എന്‍ഗിഡി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വെയ്ന്‍ പാര്‍നല്‍, ആന്റിച്ച് നോര്‍ജെ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.