മെൽബണിലെ വെടിക്കെട്ടിലൂടെ ഹിറ്റ്മാനെ പിന്നിലാക്കി ഒരു കൊട്ട റെക്കോർഡുകളുമായി വിരാട് കോഹ്ലി.

തൻ്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സായിരുന്നു പാക്കിസ്ഥാനെതിരെ ഇന്നലെ കോഹ്ലി പുറത്തെടുത്തത്. ഒരു ഘട്ടത്തിൽ തോൽവിയുടെ വക്കിൽ നിന്ന് ഇന്ത്യയെ ഹർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് ജയത്തിന്റെ കരയിലേക്ക് എത്തിക്കുകയായിരുന്നു കോഹ്ലി. 53 പന്തിൽ 6 ഫോറുകളും നാല് സിക്സറുകളുമടക്കം 82 റൺസ് ആണ് പുറത്താകാതെ താരം നേടിയത്. ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയുമായിരുന്നു ഇന്നലത്തെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ആരാധകർ കണ്ടത്.

ഇന്നലത്തെ വെടിക്കെട്ട് പ്രകടനത്തിലൂടെ ഒട്ടനവധി നിരവധി റെക്കോർഡുകളും കോഹ്ലി തൻ്റെ പേരിലാക്കി. രാജ്യാന്തര 20-2 0യിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം കരസ്ഥമാക്കിയ താരങ്ങളുടെ ലിസ്റ്റിൽ ഇനി കോഹ്ലി ഒന്നാം സ്ഥാനത്തിരിക്കും. 13 തവണ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് നബിയുടെ പേരിൽ ഉണ്ടായിരുന്ന റെക്കോർഡ് ആണ് ഇന്നലത്തെ മത്സരത്തിലെ പ്രകടനത്തിലൂടെ പതിനാലാം തവണ പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം നേടി തന്റെ പേരിലാക്കിയത്. ട്വൻ്റി-ട്വൻ്റി ലോകകപ്പിലെ കോഹ്ലിയുടെ ആറാമത്തെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം കൂടിയാണ് ഇന്നലെ സ്വന്തമാക്കിയത്.താരത്തിന്റെ ഈ നേട്ടവും റെക്കോർഡാണ്. ഇന്നലത്തെ മത്സരത്തിലൂടെ ട്വൻ്റി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡും കോഹ്ലി തൻ്റെ പേരിലാക്കി. ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ റെക്കോർഡ് ആണ് മുൻ ഇന്ത്യൻ നായകൻ തന്റെ പേരിലാക്കിയത്. 851 റൺസാണ് രോഹിത് ശർമ ലോകകപ്പിൽ നേടിയിട്ടുള്ളത്. ഇന്നലത്തെ പ്രകടനത്തിലൂടെ കോഹ്ലിയുടെ റൺസമ്പാദ്യം 927 റൺസായി.

FB IMG 1666603262815


അഞ്ചാം തവണയാണ് പാക്കിസ്ഥാനെതിരെ കോഹ്ലി അർദ്ധ സെഞ്ച്വറി നേടിയത്. ഇതിൽ നാല് തവണയും 20-20 ലോകകപ്പിലാണ്. ലോകകപ്പ് ചരിത്രത്തിൽ ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ അർദ്ധസെഞ്ച്വറി നേടുന്ന താരം എന്ന റെക്കോർഡിനൊപ്പവും കോഹ്ലിയെത്തി. ഈ റെക്കോർഡ് ഇതുവരെയും കോഹ്ലിയുടെ ബാംഗ്ലൂരിലെ സഹതാരമായിരുന്ന വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്‌ലിൻ്റെ പേരിലാണ്. ഗെയിലിന്റെ ഓസ്ട്രേലിയക്കെതിരായ റെക്കോർഡിനൊപ്പമാണ് കോഹ്ലിയെത്തിയിരിക്കുന്നത്.