ദക്ഷിണാഫ്രിക്ക – ഇന്ത്യ രണ്ടാ ടെസ്റ്റിലെ വിജയവുമായി ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഒപ്പമെത്തി. ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യം നാലാം ദിനം നേടിയെടുത്തു. അര്‍ദ്ധസെഞ്ചുറിയുമായി ക്യാപ്റ്റൻ ഡീൻ എൽഗാർ (96), ടെംമ്പ ബാവുമ (23) എന്നിവരാണ് ജൊഹാനസ്ബർഗ് ടെസ്റ്റില്‍ വിജയത്തില്‍ എത്തിച്ചത്. സ്കോര്‍ ഇന്ത്യ – 202, 266 ദക്ഷിണാഫ്രിക്ക 229, 241/3. ഇന്ത്യന്‍ പേസ് ആക്രമണത്തെ അതിജീവിച്ച ഡീന്‍ എല്‍ഗാറിന്‍റെ പ്രകടനമാണ് നിര്‍ണായകമായത്. 188 പന്തില്‍ 10 ഫോറടക്കം 96 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്.
മഴ കാരണം ഉച്ചയ്ക്കു ശേഷമാണു കളി തുടങ്ങാന്‍ സാധിച്ചത്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. ഓപ്പണർ എയ്ഡൻ മാർക്രം (38 പന്തിൽ 31), കീഗൻ പീറ്റേഴ്സൻ (44 പന്തിൽ 28) റാസ്സി വാൻഡർ ദസ്സൻ (92 പന്തില്‍ 40) എന്നിവരാണു ദക്ഷിണാഫ്രിക്കൻ നിരയിൽ പുറത്തായത്.
85ന് രണ്ട് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ ലഞ്ചിന് ശേഷം 266 റണ്‍സിന് ഓള്‍ ഔട്ടായി. 58 റണ്‍സെടുത്ത അജിങ്ക്യ രഹാനെ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ചേതേശ്വര്‍ പൂജാര 53 റണ്‍സെടുത്തപ്പോള്‍ 40 റണ്‍സെടുത്ത ഹനുമാ വിഹാരി പുറത്താകാതെ നിന്നു.
മൂന്നാം ദിനം, തുടക്കത്തില്‍ അജിങ്ക്യാ രഹാനെയും ചേതേശ്വര്‍ പൂജാരെയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചുവെങ്കിലും സൗത്താഫ്രിക്കന്‍ പേസ് ബോളര്‍മാര്‍ കളി തിരിക്കുകയായിരുന്നു.