ഹാർദിക്കിൽ നിന്നും പ്രതീക്ഷിച്ചത് അവൻ നൽക്കുന്നു : പ്രശംസയുമായി ആകാശ് ചോപ്ര

332670

ഇന്ത്യ : സൗത്താഫ്രിക്ക രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഗംഭീര പ്രകടനം പുറത്തെടുക്കുന്ന ശാർദൂൽ താക്കൂർ ടെസ്റ്റ്‌ ടീമിലെ നിർണായക ഘടകമായി മാറി കഴിഞ്ഞു. ടെസ്റ്റ്‌ ക്രിക്കറ്റ്‌ ഫോർമാറ്റിൽ ഇന്ത്യൻ ടീം കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി കാത്തിരിക്കുന്ന മികച്ച ആൾറൗണ്ടറായി മാറുവാൻ താക്കൂറിന് സാധിക്കുമെന്ന് ഇന്ത്യൻ ടീം മാനേജ്മെന്റും പ്രതീക്ഷിക്കുമ്പോൾ താരത്തെ വാനോളം പുകഴ്ത്തുകയാണ് മുൻ ഇന്ത്യൻ താരങ്ങൾ.

ഏഴ് വിക്കറ്റുകളുമായി രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ തിളങ്ങിയ താക്കൂർ രണ്ടാം ഇന്നിങ്സിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടം പുറത്തെടുത്തിരുന്നു. പരിക്ക് കാരണം ഹാർദിക് പാണ്ട്യ ടീമിൽ നിന്നും തന്നെ പുറത്താകുമ്പോയാണ് താക്കൂറിന്‍റെ ഈ മികച്ച പ്രകടനമെന്നതും ശ്രദ്ധേയം.

ഇപ്പോൾ ഇക്കാര്യം വിശദമാക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.സ്റ്റാർ ആൾറൗണ്ടർ ഹാർദിക് പാണ്ട്യയുമായി ഇപ്പോൾ താക്കൂറിനെ താരതമ്യം ചെയ്യുന്ന ആകാശ് ചോപ്ര എന്താണോ നമ്മൾ എല്ലാം ഒരു ആൾറൗണ്ടറിൽ നിന്നും തന്നെ പ്രതീക്ഷിക്കുന്നത് അതാണ്‌ ഇപ്പോൾ താക്കൂർ നൽകുന്നതെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

” സത്യസന്ധമായി പറഞ്ഞാൽ നമുക്ക് നിലവിൽ ഹാർഥിക്ക് പാണ്ട്യ അല്ലാതെ മറ്റൊരു സീം ബൗളിംഗ് ആൾറൗണ്ടർ ഇല്ല. അതിനാൽ തന്നെ നമ്മൾ അദ്ദേഹം പരിക്കിൽ നിന്നും മുക്തി നേടി വീണ്ടും പന്തെറിയുമെന്ന് എല്ലാം വിശ്വസിക്കുന്നത്. അത്രയേറെ പ്രാധാന്യം പാണ്ട്യക്ക്‌ ഇന്ത്യൻ ടീമിലുണ്ട് “ആകാശ് ചോപ്ര അഭിപ്രായം വ്യക്തമാക്കി.

“സ്വാഭാവികമായും ഹാർഥിക്ക് പാണ്ട്യക്ക്‌ ഒപ്പം താരതമ്യം ചെയ്യാൻ കഴിയുന്ന താരമല്ല താക്കൂർ. ഇരുവരും തമ്മിൽ വളരെ ഏറെ വ്യത്യസ്തയുണ്ട്. താക്കൂർ ബൗളിങ്ങിൽ മുൻപിൽ നിൽക്കുന്നുണ്ട്. കളിച്ച എല്ലാ ടെസ്റ്റ്‌ മത്സരങ്ങളിലും പ്രധാന വിക്കറ്റുകൾ നേടാൻ താക്കൂറിന് സാധിക്കുന്നുണ്ട്.

അദ്ദേഹം ബൗൾ കൊണ്ട് ഏറെ ആവേശവാനായി തന്നെ കാണപ്പെടുന്നുണ്ട്. അതേസമയം ഒരു ബാറ്റ്‌സ്മാനെന്നുള്ള നിലയിൽ ഹാർദിക് പാണ്ട്യ വളരെ മുകളിലാണ്. അദ്ദേഹം താക്കൂറിനെക്കാൾ മുകളിലാണ്. പക്ഷേ ശാരദൂൽ തന്റെ മികവ് ഇതിനകം തന്നെ കാച്ചവെച്ചു കഴിഞ്ഞു “ആകാശ് ചോപ്ര വാചാലനായി.

Scroll to Top