❛ഒന്നും പറയാനില്ലാ❜ വീരാട് കോഹ്ലിയുടെ ആരോപണങ്ങള്‍ക്കെതിരെ സൗരവ് ഗാംഗുലി

Ganguly and virat kohli scaled

വീരാട് കോഹ്ലി ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി സൗരവ് ഗാംഗുലി. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ വീരാട് കോഹ്ലിയുടെ പ്രസ്സ് കോണ്‍ഫ്രന്‍സ്. ടി20 നായമപപദവി ഒഴിയാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ബിസിസിഐ അംഗങ്ങള്‍ സ്വാഗതം ചെയ്യുകയായിരുന്നു എന്നാണ് വീരാട് കോഹ്ലി പറഞ്ഞത്. എന്നാല്‍ സ്ഥാനം ഒഴിയരുത് എന്ന് വീരാട് കോഹ്ലിയോട് അഭ്യര്‍ഥിച്ചിരുന്നതായി ഗാംഗുലി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി. വീരാട് കോഹ്ലിയുടെ പ്രസ്താവനയെക്കുറിച്ച് ഗാംഗുലിയോട് ചോദിച്ചപ്പോള്‍ ‘ഒന്നും പറയാനില്ലാ. ഇക്കാര്യം ബിസിസിഐ പരിശോധിക്കുന്നുണ്ട് ‘ എന്ന മറുപടിയാണ് ഗാംഗുലി നല്‍കിയത്.

ബിസിസിഐയും കോഹ്ലിയും തമ്മില്‍ ആശയവിനിമയത്തില്‍ വിള്ളലുണ്ടായി എന്നത് വീരാട് കോഹ്ലിയുടെ പ്രസ്താവനയില്‍ നിന്നും വ്യക്തമാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനുള്ള ചര്‍ച്ചയുടെ അവസാനമാണ്, വീരാട് കോഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കിയ കാര്യം അറിയിച്ചത്.

വീരാട് കോഹ്ലിയുടെ ഈ പ്രസ്താവന വന്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ ബിസിസിഐക്കെതിരെ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്.

Read Also -  കുൽദീപ് എനിക്കെതിരെ നെറ്റ്സിൽ പന്തെറിയില്ല, ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറുന്നു. കാരണം പറഞ്ഞ് സ്റ്റബ്സ്.
Scroll to Top